HOME
DETAILS
MAL
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം വിലക്കുന്നത് ആപല്‍ക്കരം: കോടിയേരി
backup
October 13 2017 | 15:10 PM
തിരുവനന്തപുരം: വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം വിലക്കുന്ന ഹൈക്കോടതി ഉത്തരവ് ആപല്‍ക്കരമായ ഫലം സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സമരവും പ്രകടനവും സത്യഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കുന്നതാണ്. പുരോഗമന ജനാധിപത്യ വിദ്യാര്‍ഥി സംഘടനകളുടെ അഭാവത്തില്‍ വിദ്യാലയങ്ങളില്‍ വിളയുന്നത് അരാജകത്വവും തീവ്രവാദവുമാണ്. ന്യായമായ സമരത്തിനും പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തെ തടയുന്നതാകും. ഇത് വിദ്യാഭ്യാസ കച്ചവടക്കാരെയും മതതീവ്രവാദികളെയും ആഹ്ലാദിപ്പിക്കുന്നതാണ്. സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടിയാകുന്ന ഉത്തരവ് പുനഃപരിശോധിക്കാന്‍ നിയമ നടപടിയുണ്ടാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."