ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'ഗള്‍ഫ് സത്യധാര' പവലിയന്‍ ഒരുക്കും
ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത്തവണയും ഗള്‍ഫ് സത്യധാര പവലിയന്‍ ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2017 നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. ലോകോത്തര പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാവുന്ന പുസ്തകോത്സവത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി എസ്.കെ.എസ്.എസ്എഫിന്റെ നേതൃത്വത്തില്‍ 'ഗള്‍ഫ് സത്യധാര'യുടെ പവലിയന്‍ ഒരുക്കിവരുന്നുണ്ട്.
ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് കേരളത്തിലെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പുറത്തിറക്കിയ പ്രസിദ്ധീകരണത്തിന് പവലിയനില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യന്‍ പവലിയനില്‍ മലയാളി വായനക്കാരുടെ ഇഷ്ടകേന്ദ്രമാവുന്ന ഗള്‍ഫ് സത്യധാര പവലിയന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ മത സാഹിത്യ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍ സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫ് സത്യധാര'യുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, കേരളത്തിലെ മികച്ച പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാവുന്ന ഈ വര്‍ഷത്തെ പവലിയന്‍ ഏറെ ശ്രദ്ധേയമാക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു.
പ്രചാരണ പ്രവര്‍ത്തങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്ല ചേലേരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റസാഖ് വളാഞ്ചേരി, അബ്ദുല്‍ റസാഖ് തുരുത്തി, ഷാഹുല്‍ ഹമീദ് ചെമ്പരിക്ക, ഹകീം ടി.പി.കെ ഇസ്ഹാഖ് കുന്നക്കാവ് തുടങ്ങി ഷാര്‍ജ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. സുഹൈല്‍ വലിയ സ്വാഗതവും ഫൈസല്‍ പയ്യനാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."