HOME
DETAILS
MAL
വാര്‍ത്ത തെറ്റിദ്ധാരണാജനകം
backup
October 14 2017 | 03:10 AM
മലപ്പുറം: പെട്രോള്‍ പമ്പുകളില്‍ പകല്‍ക്കൊള്ളയെന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മലപ്പുറം ജില്ലാ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസ്താവിച്ചു. ജില്ലയിലെ ഒരു പമ്പില്‍ നിന്നു പ്രീമിയം പെട്രോള്‍ അടിക്കുകയും അതിന്റെ വില കൈപ്പറ്റുകയുമാണ് യഥാര്‍ഥത്തില്‍ നടന്നത്. എന്നാല്‍ പ്രീമിയം പെട്രോള്‍ അടിച്ചത് തന്നോടു പറയാതെയാണെന്ന കാരണത്തെച്ചൊല്ലി ഉപഭോക്താവ് പ്രശ്നമുണ്ടാക്കിയപ്പോള്‍ അതുതീര്ക്കാന്വേണ്ടി നഷ്ടം സഹിച്ചും സാധാരണ വില കണക്കാക്കി ബാക്കി തിരികെ നല്‍കുകയായിരുന്നു. നിസാര വിഷയത്തെ ഊതിപെരുപ്പിക്കുകയും പെട്രോള്‍ പമ്പുകളെ മോശമായി ചിത്രീകരിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."