HOME
DETAILS
MAL
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കും: ഉമ്മന്‍ചാണ്ടി
backup
October 14 2017 | 05:10 AM
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് തരാത്തത് സാമാന്യ നീതി നിഷേധിക്കുന്നതിന് തുല്യമാണ്. റിപ്പോര്‍ട്ട് എന്താണെന്ന് മനസ്സിലായാലേ തുടര്‍നടപടികള്‍ സാധിക്കൂ. നിയമപരമായി നേരിടാമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."