ലാവ്ലിന്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കസ്തൂരിരംഗ അയ്യര്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ സുപ്രിംകോടതിയില്‍ ഹരജി നല്കി. ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ ഏഴാം പ്രതിയായ പിണറായി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെയും ഒഴിവാക്കണം. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ഥ സമീപനം പാടില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് കസ്തൂരിരംഗ അയ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചത്. പിണറായിക്കുപുറമേ ഊര്‍ജവകുപ്പിലെ മുന്‍സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, വൈദ്യുതിവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ കെ.ജി. രാജശേഖരന് നായര്‍, ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."