HOME
DETAILS

വിപ്ലവം കുറിച്ച കണ്ടുപിടിത്തങ്ങള്‍

  
backup
October 14 2017 | 21:10 PM

nobel-prize-2017-article-suprabhaatham-online-sunday

ശാസ്ത്രം എത്രത്തോളം വളര്‍ന്നുവെന്നും അവ മനുഷ്യന്റെ ജീവോല്‍പത്തിയെ കുറിച്ചും ജീവിതരീതിയെ കുറിച്ചും എത്ര കൃത്യമായി മനസിലാക്കിയിരുന്നുവെന്നും ഇത്തവണത്തെ നൊബേല്‍ ജേതാക്കള്‍ നമുക്കു തെളിയിച്ചുതരു ന്നു. പ്രതിഭയുള്ളവരെ മുന്‍നിരയിലേക്കു കൊണ്ടുവരാന്‍ നൊബേല്‍ സമിതിക്കു സാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ നൊബേലില്‍ ഏറ്റവും മികച്ചുനിന്നതും ശാസ്ത്രപുരസ്‌കാരങ്ങളാണ്.


 

ജൈവഘടികാരത്തിനുള്ളില്‍ നുഴഞ്ഞുകയറിവര്‍


ഇത്തവണ ആദ്യം പ്രഖ്യാപിച്ചത് വൈദ്യശാസ്ത്ര നൊബേലായിരുന്നു. മനുഷ്യനടക്കം മിക്ക ജീവജാലങ്ങളുടെയും ഉറക്കത്തെയും ഉണര്‍വിനെയും നിയന്ത്രിക്കുന്ന ജൈവഘടികാരത്തെ കുറിച്ചു പഠിച്ചതിനു മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. ജെഫ്രി സി. ഹോല്‍, മൈക്കല്‍ ഡബ്ല്യു. യങ്, മൈക്കല്‍ റോസ്ബാഷ്-ഇവര്‍ മൂന്നുപേരുമാണു ജൈവഘടികാരത്തെ കുറിച്ചു നമുക്ക് അജ്ഞാതമായ വിജ്ഞാനങ്ങളെ ജനകീയമാക്കിയത്. മനുഷ്യരും മറ്റു ജന്തുക്കളും സസ്യങ്ങളും അവയുടെ ജൈവതാളവുമായി എങ്ങനെ പൊരുത്തപ്പെട്ടിരിക്കുന്നുവെന്നു വിശദമാക്കുന്നതാണ് ഇവരുടെ കണ്ടെത്തല്‍.


ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെട്ടതാണ് എല്ലാ ജീവജാലങ്ങളുടെയും ജീവിതം. മനുഷ്യനടക്കമുള്ള സകലജീവികളും ഇതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. സക്കെഡിയന്‍ ഘടികാരം എന്നാണ് അത് അറിയപ്പെടുന്നത്. അതിനെ നിയന്ത്രിക്കുന്ന ജീവികളാണു പുരസ്‌കാര ജേതാക്കള്‍ കണ്ടെത്തിയത്. ഒരിനം പഴയ ഈച്ചയിലായിരുന്നു പരീക്ഷണം. അതിന്റെ ജീവിതക്രമത്തെ നിയന്ത്രിക്കുന്ന പെറോയിഡ് ജീനിനെ വേര്‍തിരിച്ചായിരുന്നു പഠനം.


ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് മൈക്കല്‍ യങ് ഇന്ന് നൊബേലില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഒരിക്കല്‍ മാതാപിതാക്കള്‍ ഡാര്‍വിന്റെ പരിണാമത്തെയും ജീവശാസ്ത്രത്തെയും കുറിച്ചുള്ള പുസ്തകം അദ്ദേഹത്തിനു സമ്മാനമായി നല്‍കിയിരുന്നു. അതില്‍നിന്ന് ഒരു പുഷ്പം രാത്രി സമയത്ത് പൂക്കാനും രാവിലെ പൂക്കാതിരിക്കാനും കാരണമായ ജീവശാസ്ത്രത്തിലെ സമയത്തെ പറ്റി യങ് വായിച്ചു. പക്ഷെ ആ ഘടികാരത്തിന്റെ നിര്‍മാണരീതിയും സ്ഥാനവും കൃത്യമല്ലായിരുന്നു. അതിന്റെ അനാവരണത്തിലേക്കുള്ള പാതയായിരുന്നു അദ്ദേഹത്തെ പുരസ്‌കാരനേട്ടത്തിന് അര്‍ഹനാക്കിയത്.
കരിയറിന്റെ തുടക്കത്തില്‍ മൈക്കല്‍ റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയിലായിരിക്കുമ്പോള്‍ അദ്ദേഹം ജീവിവര്‍ഗങ്ങളുടെ ശരീരത്തില്‍ സമയത്തിന്റെ ബോധമുണ്ടാക്കുന്ന സിര്‍ക്കാഡിയന്‍ താളവ്യത്യാസങ്ങള്‍ക്കു കാരണമായ പ്രധാനപ്പെട്ട ജീനുകളെ കണ്ടെത്തുകയും, ക്രോനോബയോളജി രംഗത്തു പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്തു. അതിലൂടെ ഈച്ചകളില്‍ കാണപ്പെടുന്ന ഉറക്കത്തിന്റെ രീതികള്‍ക്കു കാരണമാകുന്ന പിരിയഡ് ജീനുകളുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കാന്‍ കഴിഞ്ഞു.


ബ്രാന്‍ഡിയസ് സര്‍വകലാശാലയിലെ പ്രൊഫസറും ഹോവാര്‍ജ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ചറുമാണ് മൈക്കല്‍ റോസ്ബാഷ്. 1984ല്‍ അദ്ദേഹത്തിന്റെ ഗവേഷണസംഘം ഈച്ചകളില്‍ കാണപ്പെടുന്ന ഉറക്കത്തിന്റെ രീതികള്‍ക്ക് കാരണമാകുന്ന പിരിയഡ് ജീനുകള്‍ വേര്‍തിരിച്ചെടുത്തു. അതു വിപ്ലവകരമായ മുന്നേറ്റമായിരുന്നു. പിന്നീട് 1990ല്‍ പഴയീച്ചകളിലെ ജൈവഘടികാരമായ സിര്‍ക്കാഡിയന്‍ ജീനുകളുടെ ഘടന മനസിലാക്കിയതോടെ അദ്ദേഹം ലോകപ്രശസ്തനായി. ബ്രാന്‍ഡിയസ് സര്‍വകലാശാലയിലെ ജീവശാസ്ത്രവിഭാഗത്തില്‍ പ്രൊഫസറാണ് ജെഫ്രി ഹോള്‍. ഈച്ചകളുടെ സ്വഭാവസവിശേഷതകളും, അതിന്റെ ന്യൂറോളജിക്കല്‍ കേന്ദ്രങ്ങളുടെയും പരീക്ഷണത്തിലായിരുന്നു അദ്ദേഹം.



ഐന്‍സ്റ്റീന്റെ പ്രവചനം യാഥാര്‍ഥ്യമാക്കിയവര്‍


ഭൗതികശാസ്ത്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായവരുടെ മൂലപഠനം സര്‍വത്ര സുപരിചിതമാണ്. എന്നാല്‍ അവയെ സങ്കീര്‍ണതകള്‍ ഒഴിവാക്കി നമുക്കു പകര്‍ന്നുതന്നതിനു പിന്നില്‍ മൂന്നു സുപ്രധാന വ്യക്തികളാണുള്ളത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായി പ്രവചിച്ച ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിനു നേതൃത്വം നല്‍കിയ അമേരിക്കന്‍ ശാസ്ത്രജ്ഞരായ ബാരി ബാരിഷ്, കിപ് തോണ്‍, റെയ്‌നര്‍ വീസ് എന്നിവര്‍ക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചത്. ഒരു നൂറ്റാണ്ടുമുന്‍പ് ഐന്‍സ്റ്റീന്‍ പ്രവചിച്ച തരംഗങ്ങള്‍ 2015ലാണ് അമേരിക്കയിലെ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി(ലൈഗോ)യില്‍ നിരീക്ഷിച്ചത്. ഒരു നൂറ്റാണ്ടിലധികം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണു ഗുരുത്വതരംഗങ്ങള്‍ ഉണ്ടാവാമെന്ന ഐന്‍സ്റ്റീന്റെ പ്രവചനം ശരിയാണെന്നു ഗവേഷകര്‍ക്ക് ഉറപ്പിച്ചത്.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായിരുന്നു ബാരി ബാരിഷ്. ഗുരുത്വതരംഗങ്ങളില്‍ നടന്ന പഠനത്തിലെ വിദഗ്ധനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 1994ല്‍ ബാരിഷ് ലൈഗോയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും 1997ല്‍ ഡയറക്ടറുമായി. ലൈഗോ സയന്റിഫിക് കൊളാബൊറേഷന്‍ നിര്‍മാണവും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇന്നു ലോകമെമ്പാടുമായി ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരുണ്ട് ലൈഗോയ്ക്ക്.
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും കാള്‍ സാഗന്റെയും ദീര്‍ഘകാല കോളജ് സുഹൃത്താണ് തോണ്‍. 2009 വരെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഫെയ്ന്‍മാനിന്റെ തിയററ്റിക്കല്‍ ഫിസിസിറ്റായിരുന്നു. ക്രിസ്റ്റഫര്‍ നോളന്റെ 'ഇന്റര്‍സ്റ്റെല്ലാര്‍' എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹം നടത്തിയ ശാസ്ത്രപഠനങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു.
അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി(എം.ഐ.ടി)യില്‍ പ്രൊഫസറായിരുന്നു റെയ്‌നര്‍ വീസ്. ജൂതകുടുംബമായതിനാല്‍ ജര്‍മനിയില്‍നിന്നു നാടുകടത്തപ്പെട്ടവരാണ് വീസിന്റെ കുടുംബം. 1964ല്‍ എം.ഐ.ടിയില്‍ അധ്യാപകനായി ചേര്‍ന്നു.


ബയോകെമിസ്ട്രിയെ മാറ്റിമറിച്ചവര്‍


ജൈവ തന്മാത്രകളെ തനതുരൂപത്തില്‍ പകര്‍ത്താന്‍ കഴിവുള്ള ക്രയോ-ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ വികസിപ്പിച്ചവര്‍ക്കാണു രസതന്ത്ര നൊബേല്‍ ലഭിച്ചത്. ജാക് ഡുബോചെറ്റ്, ജോക്കിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സന്‍ എന്നിവരാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിട്ടത്. ജൈവതന്മാത്രകളെ അതിശീതാവസ്ഥയില്‍ പഠിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ക്രയോ-ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി. അതിസൂക്ഷ്മ ജൈവപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ ഇതുവഴി സാധിക്കും.
ജര്‍മനിയിലെ ഹീദല്‍ബര്‍ഗിലെ യൂറോപ്യന്‍ മോളിക്കുലാര്‍ ബയോളജി ലബോറട്ടറിയിലെ ഗവേഷകനായിരുന്നു ജാക് ഡുബോചെറ്റ്. ക്രയോ മൈക്രോസ്‌കോപ്പി, ക്രയോഇലക്ട്രോണ്‍ ടോമോഗ്രാഫി, ക്രയോഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി ഓഫ് വിട്രിയസ് സെക്ഷന്‍ എന്നീ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തതില്‍ ഡുബോചെറ്റിന്റെ സംഭാവന വളരെ വലുതായിരുന്നു. വൈറസ് ഘടകങ്ങള്‍, പ്രോട്ടീന്‍ കോംപ്ലക്‌സുകള്‍ എന്നിവയുടെ ജീവശാസ്ത്രഘടനകളുടെ ചിത്രം പകര്‍ത്താനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ അമേരിക്കന്‍ ബയോഫിസിസ്റ്റായ ജോക്കിം ഫ്രാങ്ക് യൂക്ക്രയോട്ടസില്‍നിന്നും ബാക്ടീരിയയില്‍നിന്നും, റൈബോസോമിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും കണ്ടെത്തിയതിലൂടെയാണു ശ്രദ്ധേയനായത്. സ്‌കോട്ടിഷ് പൗരനായ റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സന്‍ മോളിക്കുലാര്‍ ബയോളജിസ്റ്റും ബയോഫിസിസിസ്റ്റും ജീവശാസ്ത്ര തന്മാത്രകളുടെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയുടെ നിര്‍മാതാവുമാണ്. 1990ല്‍ ഹെന്‍ഡേഴ്‌സന്‍ ജേര്‍ണല്‍ ഓഫ് മോളിക്കുലാര്‍ ബയോളജിയില്‍, ഇലക്ട്രോണ്‍ ക്രിസ്റ്റല്ലോഗ്രാഫി ഉപയോഗിച്ച് ബാക്ടീരിയോര്‍ ഹോഡോപ്‌സിനിന്റെ ആറ്റോമിക്കല്‍ മോഡല്‍ പ്രസിദ്ധീകരിച്ചു. അതായിരുന്നു മെമ്പറൈന്‍ പ്രോട്ടീനിന്റെ രണ്ടാമത്തെ ഘടന.



ബിഹെവിയറല്‍ സിദ്ധാന്തങ്ങള്‍ക്കു ലഭിച്ച അംഗീകാരം


സാമ്പത്തികശാസ്ത്രത്തിന്റെ മനശാസ്ത്രം മനസിലാക്കിയ പ്രതിഭയായ റിച്ചാര്‍ഡ് തെയ്‌ലര്‍ക്കാണ് ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ലഭിച്ചത്. അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തെയ്‌ലര്‍. വ്യക്തികളുടെ മനശാസത്രം ഏങ്ങനെ സാമ്പത്തിക തീരുമാനങ്ങളെ രൂപപ്പെടുത്തുന്നു എന്നന്വേഷിക്കുന്ന ബിഹെവിയറല്‍ ഫിനാന്‍സിന്റെ ആവിഷ്‌കര്‍ത്താവാണ് അദ്ദേഹം.
സാമ്പത്തിക ശാസ്ത്രത്തെ മാനുഷികമാക്കാനും അവയെ മനുഷ്യജീവിതവുമായി ഏറ്റവും സാധ്യമായ രീതിയില്‍ ബന്ധിപ്പിക്കാനും തെയ്‌ലര്‍ക്കു സാധിച്ചുവെന്ന് നൊബേല്‍ സമിതി പുരസ്‌കാര ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. വ്യക്തികളെ ആരോഗ്യകരവും ആനന്ദപ്രദവുമായ തീരുമാനങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത് എങ്ങനെയെന്നു വിവരിക്കുന്ന നഡ്ജ് സിദ്ധാന്തം ആവിഷ്‌കരിച്ചവരിലൊരാളാണ് തെയ്‌ലര്‍. യുക്തിയുക്തമുള്ള ചിന്തയുടെ കുറവും സാമൂഹതാല്‍പര്യങ്ങളും ആത്മനിയന്ത്രണമില്ലായ്മയും വിപണിയെ മോശമായി ബാധിക്കുന്നതെങ്ങനെയെന്ന് തെയ്‌ലര്‍ മനോഹരമായി വിവരിച്ചിരുന്നു. ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago