HOME
DETAILS

പാസ്വാനും ആത്‌വാലെയും കഥയറിയാതെ ആട്ടം കാണുന്നവരല്ല

  
backup
October 14 2017 | 22:10 PM

todays-article-15-10-2017-5887876886

ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ റാം മനോഹര്‍ ലോഹ്യയുടെ ചിന്തകളും നിലപാടുകളും ചര്‍ച്ചയ്ക്ക് വരിക സ്വാഭാവികമാണ്. അദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് അന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. 1967 ഒക്‌റ്റോബര്‍ പന്ത്രണ്ടണ്ടിനായിരുന്നു ലോഹ്യ നമ്മെ വേര്‍പിരിഞ്ഞത്. കേന്ദ്ര മന്ത്രി റാം വിലാസ് പാസ്വാന്‍ ഒരനുസ്മരണച്ചടങ്ങില്‍ ലോഹ്യയെക്കുറിച്ചു നടത്തിയ പ്രസ്താവന കാണാനിട വന്നു. ലോഹ്യയെ വിലയിരുത്തുന്നതില്‍ പലരും പരാജിതരാണെന്ന് പാസ്വാന്‍ പരിതപിക്കുന്നതില്‍ സഹതപിക്കാനേ കഴിയൂ.

 

സാമൂഹിക നീതിക്കായും ജനങ്ങള്‍ക്ക് തുല്യാവസരങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായും ശാഠ്യം പിടിച്ച് ജീവിതാവസാനം വരെ പൊരുതിയ ലോഹ്യ നമ്മുടെ പ്രവചനങ്ങള്‍ക്ക് വഴങ്ങാത്ത മഹാ വ്യക്തിത്വമായിരുന്നു. ഒരു വൈശ്യനായിരുന്ന ലോഹ്യക്ക് ഈ പ്രമേയങ്ങള്‍ ജീവിതലക്ഷ്യം തന്നെ ആയിരുന്നു. അധികാരത്തിനായും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടണ്ടിയും ആശയം ബലി കൊടുക്കാതിരുന്ന ലോഹ്യ എവിടെ? അധികാരത്തിന്റെ ഉമ്മറപ്പടിക്കല്‍ സകലതും അടിയറവച്ച പാസ്വാനെവിടെ?


തീവ്ര വലതുപക്ഷങ്ങളോട് കലഹം പ്രഖ്യാപിച്ച ലോഹ്യ ഒന്നിനുവേണ്ടണ്ടിയും പ്രതിലോമപരമായ നിലപാടുകളോട് രാജിയായ ആളല്ല. ലോഹ്യ ഉയര്‍ത്തിയ മതേതര നിലപാടുകളെ കുറിച്ച് സംസാരിക്കുന്ന മുലായവും ലാലുവും മറ്റു വിഷയങ്ങള്‍ അവഗണിക്കുന്നു എന്ന് പരാതിപ്പെടുന്ന പാസ്വാന്‍ ഇന്ന് സ്വയം സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ലോഹ്യയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിമിഷമെങ്കിലും ആലോചിക്കുന്നത് നന്ന്. നെഹ്‌റുവിനോട് പോലും അകലം പ്രഖ്യാപിച്ച ലോഹ്യ എവിടെ? അധികാരത്തിന്റെ തണല്‍ തേടി മോദിയുടെ പന്തലില്‍ എത്തിയ പാസ്വാന്‍ എവിടെ?


അധികാരത്തിന്റെ ശീതളഛായ തേടി പരക്കം പായുന്ന പാസ്വാന്‍ സ്വന്തം മകനെ തന്നെ അനന്തരാവകാശിയായി വാഴിച്ചു കഴിഞ്ഞു. സാധാരണ ജനങ്ങളെ പുഴുക്കളെപ്പോലെ അവഗണിച്ച ഉപരിവര്‍ഗ സ്ഥാപിത താല്‍പര്യങ്ങള്‍ തിരിച്ചുവരുമോ എന്ന ലോഹ്യയുടെ ആശങ്ക നമ്മെ വിഴുങ്ങുന്ന കാലത്ത് സംഘ്പരിവാറിനായി വഴിയൊരുക്കുന്ന പാസ്വാന്‍ പരിഹാസമാണുയര്‍ത്തുന്നത്.


അംബേദ്കറിന്റെ സമരം ഉപേക്ഷിച്ച് ശത്രുക്കളുടെ ഉപകരണമാകാന്‍ പാസ്വാനെയും കൂട്ടരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്താവും എന്ന ചോദ്യം ഉയരാതിരിക്കില്ല. അംബേദ്കറിന്റെയും ആയിരക്കണക്കിന് ജനങ്ങളുടെയും ബുദ്ധമത പ്രവേശം നാഗ്പൂരില്‍ സംഘടിപ്പിച്ചത് കേവലം യാദൃശ്ചികമല്ലെന്ന് കാണാനാകും.


സംഘ്പരിവാറും യോഗിയും സംഘവും ഒരുക്കുന്ന പാതയേതാണെന്ന് അധികാരത്തിന്റെ അപ്പക്കഷണം തിരയുന്ന തിരക്കില്‍ പാസ്വാന്‍ കാണുന്നില്ലെന്ന് നടിക്കുകയണ്. ജ്യോതിഭാ ഫൂലെയുടെ ഗുലാംഗീരി പാസ്വാന്‍ ഒന്നു കൂടി വായിച്ചാല്‍ നേരം പുലരാതിരിക്കില്ല. ഗുജറാത്തിലെ യൂന ഉയര്‍ത്തുന്ന ചോദ്യം പാസ്വാന്‍ കേള്‍ക്കണം. ദലിത് വിമോചനത്തിന്റെ വീഥിയില്‍ കാലിടറാതെ ചുവടുവച്ച് പോകുന്ന പണ്ഡിതനായ കാഞ്ച ഇളയ്യയുടെ തലയ്ക്ക് വില പറഞ്ഞത് പാസ്വാന്‍ ശ്രദ്ധിച്ചുവോ ആവോ?


ദലിത് യുവാക്കള്‍ ഉറങ്ങുകയാണെന്ന് കരുതരുത്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് നവജാഗരണത്തിന്റെ ഉണര്‍ത്താണ്. പൗരാവകാശ നിഷേധങ്ങളെ കുറിച്ച് ലോഹ്യ എഴുതിയ ദീര്‍ഘ ലേഖനം ബ്രിട്ടീഷ് കാലത്താണെങ്കിലും അതിലെ അവസാനത്തെ വരികള്‍ ഇന്ന് എഴുതിയ പോലെ യുവാക്കള്‍ കാണും. 'നിഷ്ഠൂരതയുടെ നിഴലില്‍ ഇന്നത്തെ ഇന്ത്യ പിടയുകയാണ്. മര്‍ദനങ്ങള്‍ പൊടുന്നനെ എന്നാവും പേമാരിയായി തലയ്ക്കു മുകളില്‍ വര്‍ഷിക്കുക എന്ന ഭീതിയില്‍ ചകിതരായി ജനങ്ങള്‍ ജീവിക്കുന്നു.'
അംബേദ്കര്‍ സ്ഥാപിച്ച റിപബ്ലിക്കാന്‍ പാര്‍ട്ടിയുടെ നേതാവ് റാം ദാസ് ആത്‌വലേയും ഇപ്പോള്‍ കേന്ദ്ര മന്ത്രി സഭാംഗമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ദലിത് യുവാക്കളെ ഉപദേശിച്ചത് നല്ല ആഹാരം കഴിക്കാനും മുന്തിയ മദ്യം മോന്താനും പട്ടാളത്തില്‍ ചേരണമെന്നായിരുന്നു. സൈന്യത്തില്‍ ദലിതുകള്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞില്ലെന്നും എന്നാല്‍, ആ ശ്രമം തുടരുമെന്നും ആത്‌വാലെ ദലിത് യുവാക്കളെ ആശ്വസിപ്പിക്കുന്നു.


ആശയ സമരത്തിന്റെ വിജയത്തിനായി ക്ഷമയോടെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിലല്ല ആവേശം. സമാനചിന്താഗതിക്കാരുമായി സഹകരിച്ച് സാമൂഹികാന്തരീക്ഷം മാറ്റിയെടുക്കാനുമല്ല ഇവര്‍ക്കൊക്കെ താല്‍പര്യം. മറിച്ച് അധികാരമേറാന്‍ എളുപ്പവഴി തേടാനുള്ള ചവിട്ടുപടി ആയി തന്റെ പിന്നില്‍ അണിനിരക്കുന്ന ജനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള തത്രപ്പാട് മാത്രമായി ഇവരുടെ അധര വ്യായാമം മാറുന്നു. ഇതിഹാസ നായകനെപ്പോലെ കടന്നുവന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ച കാന്‍ഷിറാം ഇവര്‍ക്കൊക്കെ വഴികാണിച്ച് കടന്നുപോയത് വിസ്മരിക്കാനാവുമോ? പുതിയ കാറ്റിന്റെ സംഹാരശക്തി തിരിച്ചറിഞ്ഞ നിക്ഷിപ്ത വര്‍ഗം പുതിയ സഖ്യങ്ങള്‍ തകര്‍ത്തത് ഇവര്‍ വിലയിരുത്തുന്നില്ല.
രാജ്യത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ ചുവടോടെ മാറ്റാനും പുതിയ ശക്തി ബന്ധങ്ങള്‍ പണിയാനും ശേഷി പ്രകടിപ്പിച്ച മുന്നേറ്റം പാതിവഴിക്ക് ഉപേക്ഷിക്കപ്പെടുന്ന ദുരന്തം ഇവര്‍ സ്വയം ക്ഷണിച്ച് വരുത്തിയതാണെന്ന് യുവാക്കള്‍ മനസ്സിലാക്കി ചടുല നീക്കങ്ങള്‍ നടത്താതിരിക്കില്ല.


സാമൂഹിക നീതിയും തുല്യാവസരവും ഒരുക്കുന്ന പുരോഗമനോന്മുഖമായ പുതിയ ഇതിവൃത്തം യുവതലമുറ ചുമക്കുന്നത് ഇവര്‍ക്ക് ശാശ്വതമായി തടയാനാവുമെന്നും തോന്നുന്നില്ല. സമാന മനസ്‌കരെ വിശ്വാസത്തിലെടുത്തും പുനരണി ചേര്‍ന്നും വളര്‍ന്നുവരുന്ന ജനശക്തിയുടെ ആഞ്ഞടിക്കാന്‍ കാത്തിരിക്കുന്ന കാറ്റിന്റെ മുമ്പുള്ള ഈ ഇടവേളയില്‍ പാസ്വാനും ആത്‌വാലെയും അവസരവാദം കാണിക്കുന്നത് പൊറുക്കപ്പെടും എന്ന് കരുതേണ്ടണ്ട തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago