ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു
തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിങ്് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയച്ച്, പൂര്‍ണ്ണ വിശദാംശങ്ങള്‍ അതാത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫിസില്‍ അറിയിക്കുകയും ചെയ്യണമെന്ന് വകുപ്പ് അറിയിച്ചു.
ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ തിപ്പറ്റോണ്‍ സോഡിയം ഇന്‍ജക്ഷന്‍ ഐ.പി, പ്രോഗ്രസീവ് ലൈഫ് സയന്‍സസിന്റെ ഫ്രോവാസ്റ്റ് 10, വിദ്യാശ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ യു.കെ എ.ടി.ആര്‍ 10, വിവേക് ഫാര്‍മേചത്തിന്റെ എച്ച്.പി 173030 അട്രോവാസ്റ്റയിന്‍ ടാബ്ലറ്റ്‌സ്, ബല്‍ ഫാര്‍മാ ലിമിറ്റഡിന്റെ അക്ലോറ്റില്‍, ജെ.എം.എസ് സിംഗപ്പൂര്‍ പി.ടി.ഇ ലിമിറ്റഡിന്റെ ജെ.എം.എസ് ഇന്‍ഫ്യൂഷന്‍ സെറ്റ് 160511531 എന്നിവയാണ് നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."