സി.പി.എം ലയനം ചര്‍ച്ച ചെയ്യും: സി.എം.പി
കൊച്ചി: കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി) അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എമ്മില്‍ ലയിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് സി.എം.പി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ എം.കെ കണ്ണന്‍. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു. ലയനം സംബന്ധിച്ച് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലാകും നയപരമായ തീരുമാനം കൈക്കൊള്ളുകയെന്ന് എം.കെ കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും യോജിക്കണമെന്നാണ് സി.എം.പിയുടെ അഭിപായം.യു ഡി എഫിലേക്ക് മടങ്ങി പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എം.വി രാഘവന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ജില്ലകള്‍ തോറും നവംബര്‍ 2 മുതല്‍ 9 വരെ എം.വി.ആര്‍ ചരമവാര്‍ഷിക ആചരണം നടക്കും. എല്‍.ഡി.എഫ് നേതൃത്വം സംഘടിപ്പിക്കുന്ന രണ്ടു ജാഥകളുമായും സി.എം.പി സഹകരിക്കും. കൊച്ചിയില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം മുന്‍ എം.എല്‍.എ കൂടിയായ എം.കെ കണ്ണനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."