HOME
DETAILS
MAL
കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി
backup
October 15 2017 | 00:10 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നീല നിറമുള്ള വാഗണ്‍- ആര്‍ കാര്‍ മോഷണം പോയത്. ഇന്നലെ രാവിലെ ഗാസിയാബാദില്‍നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ ഡല്‍ഹി പൊലിസിനു കൈമാറുമെന്ന് ഗാസിയാബാദ് പൊലിസ് അറിയിച്ചു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കെജ്്‌രിവാള്‍ ഉപയോഗിച്ചിരുന്ന ഈ കാര്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയറായ കുന്ദന്‍ ശര്‍മ 2013ല്‍ സമ്മാനിച്ചതാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായതോടെ ഇന്നോവ കാറാണ് ഉപയോഗിക്കുന്നത്. എ.എ.പിയുടെ ആവശ്യങ്ങള്‍ക്കായിരുന്നു പിന്നീട് കാര്‍ ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."