HOME
DETAILS

കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു ധാര്‍മിക അപചയങ്ങള്‍ക്കെതിരേ കൂട്ടായ്മകള്‍

  
backup
October 15 2017 | 01:10 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8

കൊച്ചി: സമൂഹത്തിലെ ധാര്‍മിക അപചയങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിന് നന്മയുടെ കൂട്ടായ്മകള്‍ വളര്‍ന്നുവരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ദക്ഷിണ കേരളത്തിലെ ആസ്ഥാനമായ കൊച്ചിന്‍ ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനം പള്ളുരുത്തിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാം സമാധാനത്തിന്റെ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ധാര്‍മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തലമുറ വളര്‍ന്നുവരണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്നും തങ്ങള്‍ പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ് ഇസ്‌ലാമെന്ന് ചടങ്ങില്‍ സംസാരിച്ച എം.സ്വരാജ് എം.എല്‍.എ.പറഞ്ഞു. പാരമ്പര്യത്തില്‍ നിന്ന് വഴിമാറി നടക്കുമ്പോഴാണ് തീവ്രമായ ചിന്താഗതിയിലേക്ക് പുതുതലമുറ പോകുന്നതെന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. ഇതിന് പരിഹാരം സമസ്തയുടെ മുന്‍തലമുറ നേതാക്കള്‍ കാണിച്ചുതന്ന സമാധാനത്തിന്റെ പാതയാണെന്നും ഇതിലേക്കുള്ള പ്രവര്‍ത്തപഥം ഒരുക്കലാണ് സമസ്തയും അനുബന്ധസംഘടകളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ കെ.അഹ്മദ് സാലിം ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിശ് ഫരീമുദ്ധീന്‍ മൗലവി, കെ.സി അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ ഉപഹാരം ല്‍കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം പരീത് , അഡ്വ. ഇ.എസ്.എം കബീര്‍, ബഷീര്‍ ഫൈസി ദേശമംഗലം, കോര്‍പറേഷന്‍ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യം, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ.എന്‍.എസ് മൗലവി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് അബ്ദുല്ല തങ്ങള്‍ ആലപ്പുഴ, ആഷിഖ് കുഴിപ്പുറം, സിയാദ് ചെമ്പറക്കി, നൗഫല്‍ കുട്ടമശ്ശേരി, ഡോ. ജാബിര്‍ ഹുദവി, ശുഹൈബ് നിസാമി, ഡോ. സുബൈര്‍ ഹുദവി, ടി.പി സുബൈര്‍ മാസ്റ്റര്‍, ബക്കര്‍ ഹാജി, സിദ്ധീഖ് ഹാജി പ്രസംഗിച്ചു. കെ.എം ബഷീര്‍ ഫൈസി, സിദ്ദീഖ് കുഴുവേലിപ്പടി, അബ്ദുല്‍ ഖാദര്‍ ഹുദവി, അബ്ദുല്‍ കരീം വട്ടേക്കുന്നം, കെ.കെ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് നിസാമുദ്ധീന്‍ മുസ്‌ലിയാര്‍ സ്വാഗതവും പി.എം ഫൈസല്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ റീജ്യണല്‍ ഓഫിസ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, സഹചാരി സെന്റര്‍, സെക്കന്‍ഡറി മദ്‌റസ എന്നിവയാണ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago