HOME
DETAILS

നാണം കെട്ട് ഇന്ത്യ; ഗൗരി ലങ്കേഷ് വധം അമേരിക്കന്‍ പാര്‍ലമെന്റിലും ചര്‍ച്ചാ വിഷയം

  
backup
October 16 2017 | 05:10 AM

national16-10-17-gauri-lankesh-murder-in-us-congress

വാഷിങ്ടണ്‍: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അമേരിക്കന്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് ഗൗരി ലങ്കേഷ് വധമുള്‍പെടെയുള്ള കാര്യങ്ങള്‍ കടന്നു വന്നത്.

ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്കു നേരെയുണ്ടായ ആക്രമണവും പാര്‍ലമെന്റില്‍ ചര്‍ച്ചയായി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് ആണ് പ്രതിനിധിസഭയില്‍ പ്രസംഗിക്കുന്നതിനിടെ ഗൗരി ലങ്കേഷിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയത്. ലോകത്തെമ്പാടും അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതോ പോലും അക്രമത്തിന് കാരണമാവുന്നു. എന്തിനേറെ കൊലപാതത്തിന് പോലും ഇത് ഇടയാക്കുന്നു'- അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരത്തിലുള്ള പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിര്‍ഭയമായി വിമര്‍ശനമുന്നയിച്ചതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകരായ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍കര്‍ എന്നിവരുടെ കൊലപാതകവുമായി ഇതിനുള്ള സാദൃശ്യം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ഇന്ത്യയിലെ ജാതിസാമൂഹ്യ വ്യവസ്ഥയുടെ വിമര്‍ശകനും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ കാഞ്ച ഐലയ്യക്കു നേരെ ആക്രമണവും വധഭീഷണിയുമുണ്ടായത്. നിരവധി വധഭീഷണികള്‍ അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ അദ്ദേഹം സ്വയം വീട്ടുതടങ്കലിലാണെന്നും ഫ്രാങ്ക്‌സ് ചൂണ്ടിക്കാട്ടി.


കാഞ്ച ഐലയ്യക്കെതിരായ വധഭീഷണിയില്‍ അമേരിക്കയും ആഗോള സമൂഹവും ഉത്കണ്ഠപ്പെടേണ്ടതുണ്ട്. അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടാവണം. ഇവരുടെ സുരക്ഷയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കണമെന്നും ഫ്രാങ്ക്‌സ് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago