HOME
DETAILS

വെളിച്ചത്തിലേക്ക് നയിച്ച ധിഷണ

  
backup
October 17 2017 | 01:10 AM

sir-syed-ahmad-khan-today-articles-17-10-17

സര്‍ സയ്യിദ് അഹ്മദ് ഖാന്‍ നമ്മുടെ നിനവുകളില്‍ ഇന്നും തീ കോരി ഇടുന്നു. അനിതരസാധാരണമായ ആ വ്യക്തിത്വം നമ്മെ പ്രചോദിപ്പിച്ച് കൊണ്ടേണ്ട ഇരിക്കുന്നു. ചരിത്രത്തില്‍ ഇത്തരം പ്രഭാവപൂര്‍ണമായ പ്രതിഭാസങ്ങള്‍ സാധാരണമല്ല.
ഓരാ കാലവും ഇന്നലത്തെ ഭാരം വഹിക്കുന്നുണ്ടണ്ട്. അതത് കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതി ജീവിക്കാന്‍ അവസരം ഒരുക്കുന്നവര്‍ അതിജീവനത്തിന്റെ ഗരിമയില്‍ സുഗമമായ ഭാവി ഉറപ്പുവരുത്തും. യുവതയുടെ കര്‍മമണ്ഡലം അവര്‍ ദീപ്തമാക്കും. കീര്‍ത്തനീയമായ ഈ നിര്‍മാണ ചാതുരി ചാരുതയാര്‍ന്ന സാംസ്‌കാരിക പിന്‍ബലം കൊണ്ടണ്ടായിരിക്കും ശ്രദ്ധേയമാകുക.
ഒരുപാട് ജനപഥങ്ങളുടെ ദീര്‍ഘയാത്രകള്‍ക്ക് സാക്ഷ്യം വഹിച്ച കാലം ഓര്‍മപ്പെടുത്തുന്ന മൗലികമായ ഒരു കാര്യമുണ്ടണ്ട്. ഖുര്‍ആന്‍ അത് എടുത്ത് പറഞ്ഞിരിക്കുന്നു. ഓരോ ജന വിഭാഗത്തിനും ഓരോ രാജപാതയുണ്ടണ്ട്. വിശ്വാസികള്‍ക്ക് ജീവിതത്തില്‍ ഖുര്‍ആന്‍ വിവക്ഷിക്കുന്ന രീതിയില്‍ അന്തസ്സ് ആര്‍ജിക്കണമെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയേ മതിയാവൂ. 'ഫസ്തബികുല്‍ ഖൈറാത്ത്' എന്ന കല്‍പനദിശ സംശയ രഹിതമായി നിര്‍വചിച്ചിരിക്കുന്നു. ഒളിച്ചോടുന്നവരെയല്ല ഖുര്‍ആന്‍ സൃഷ്ടിക്കുന്നത്. ഒളിച്ചോടുന്നവരെയും എടുത്ത്ചാടുന്നവരെയും നിലക്ക് നിര്‍ത്തുന്ന പ്രസാദാത്മകമായ ഭൂമികയില്‍ ജനങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്നു ഖുര്‍ആന്‍. ജീവിതത്തെ നിരന്തരമായ സമരവേദിയായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.
അറിവിന്റെ ബലിഷ്ഠമായ അടിത്തറയിലാവണം ഏത് പ്രവര്‍ത്തനവും ആവിഷ്‌കരിക്കേണ്ടണ്ടതെന്നാണ് അര്‍ഥശങ്കയ്ക്കിടം നല്‍കാതെയുള്ള ഖുര്‍ആന്റെ കാഹളം. റസൂലിന്റെ ഈ പ്രാര്‍ത്ഥന കൂടി നാം ശ്രദ്ധിക്കണം; 'അല്ലാഹുവേ എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിക്കണേ.' സമാനതകള്‍ ചൂണ്ടണ്ടിക്കാണിക്കാനില്ലാത്തതും അപ്രതിരോധ്യമെന്ന് ആരും പറഞ്ഞ് പോകുന്നതുമായ സംഭ്രമജനകമായ സന്ദര്‍ഭത്തിലും അറിവിനെ ആയുധമാക്കി ലക്ഷ്യബോധത്തോടെയും ചാഞ്ചാട്ടമില്ലാതെയും മുന്നേറാന്‍ ഈ വാക്കുകള്‍ ഒരു കര്‍മയോഗിയെ പാകപ്പെടുത്തും.

[caption id="attachment_439053" align="alignnone" width="620"] ഇന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്റെ 200ാം ജന്മ വാര്‍ഷികം[/caption]


1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം തീക്ഷ്ണമായ ഒരു ദുരന്തമായി കലാശിച്ചു. ബ്രിട്ടിഷുകാര്‍ കണ്ടണ്ടവരെയെല്ലാം കൊന്നൊതുക്കിയും തകര്‍ത്തും ആ സമരത്തെ ചോരയിലും കണ്ണീരിലും മുക്കിക്കൊന്നു. ഡല്‍ഹിയുടെ ചിത്രം പൂര്‍ണമായി മാറി. നാട്ടുകാര്‍ അടിമകളും വിദേശികള്‍ ഉടമകളുമായി. പുതിയ ഭരണകൂട നേതൃത്വത്തെ കണ്ണടച്ച് പിന്തുണക്കുന്നവര്‍ക്ക് അവസരവും സ്ഥാനമാനങ്ങളും ലഭിക്കും എന്ന അപമാനകരമായ അവസ്ഥയും വന്ന് ചേര്‍ന്നതോടെ മുസ്‌ലിംകള്‍ എല്ലാ നിലക്കും തകര്‍ന്നു. ഭരണ മാറ്റം ഉള്‍ക്കൊള്ളാന്‍ ആവാതെ അവര്‍ ഒറ്റപ്പെട്ടു. നിരന്തരമായ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവര്‍ വിധേയരായി.
പേര്‍ഷ്യനിലും ഉര്‍ദുവിലും മാത്രം പ്രാവീണ്യം ഉ@ണ്ടായിരുന്ന അവര്‍ എല്ലാ അര്‍ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. മുഗള രാജവംശത്തിലെ ഒരു ആണ്‍ തരി പോലും ബാക്കിയാവാതെ കശാപ്പിന് വിധേയരായി. അവരുടെ പ്രതാപത്തിന്റെ ചിഹ്നങ്ങളെല്ലാം തൂത്തു മാറ്റാന്‍ തകൃതിയായ ശ്രമം നടന്നു. പ്രസിദ്ധമായ ദില്ലി മദ്‌റസ നാമാവശേഷമായി. ചെങ്കോട്ടയിലെ മുംതാസ് മഹല്‍ പോലും സൈന്യത്തിന്റെ ജയിലറയാക്കും വിധം മുഗള സംസ്‌കൃതിയെ ബ്രിട്ടീഷുകാര്‍ ചവിട്ടി അരച്ച് ഒന്നാം സ്വാതന്ത്ര്യ സമരം നടത്തിയവരോട് പക വീട്ടി.
പരാജയത്തിന്റെ നടുവില്‍ അപകര്‍ഷതാ ബോധത്തിന്റെ അഗാധതയില്‍ ഒരു ജനതയാകെ നീറി നില്‍ക്കുന്ന ദുസ്ഥിതി. ഇനി ഒരു തിരിച്ച് വരവ് സാധ്യമല്ല എന്ന് കരുതി തിരിച്ച് നടക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ജനതയെ മടക്കി വിളിക്കാന്‍ ഒരാള്‍ എണീറ്റ് നിന്ന കഥയാണ് സര്‍ സയ്യിദിന്റേത്.
പുതിയ ആവിഷ്‌കാരത്തിന് പോലും പ്രാപ്തമായ ധൈഷണികതയുടെ അനന്തരാവകാശികള്‍ വെല്ലുവിളികള്‍ക്ക് നടുവില്‍ പതറരുത് എന്ന് സര്‍ സയ്യിദ് അവരെ പഠിപ്പിച്ചു. പുനരാവിഷ്‌കാരത്തിന്റെ വഴികള്‍ അടഞ്ഞുപോകാന്‍ ഇടംവരും വിധം പ്രത്യയശാസ്ത്ര പരിസരം ദുര്‍ബലമല്ലെന്ന് അദ്ദേഹം അവരെ ഓര്‍മപ്പെടുത്തി. അലീഗര്‍ പ്രസ്ഥാനവും സ്ഥാപനങ്ങളും വളര്‍ന്ന് വരുന്നത് കണ്ടണ്ട് ലോകം വിസ്മയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago