രാജ്യത്തെ ഏറ്റവും സമ്പത്തുള്ള പാര്‍ട്ടി ബി.ജെ.പി; 11 വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത് 627 ശതമാനം
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെയുണ്ടായത് ഗണ്യമായ വര്‍ധനവ്. ബി.ജെ.പിയുടെ ആസ്തി കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627.15 ശതമാനമാണ് വര്‍ധിച്ചത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2004-05ല്‍ 122.93 കോടിയായിരുന്ന ബി.ജെ.പിയുടെ ആസ്തി 2015-16ല്‍ 893.88 കോടിയായി വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസിന്റെ ആസ്തി 353.41 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2004-05ല്‍ 167.35 കോടിയുടെ ആസ്തിയായിരുന്നെങ്കില്‍ 2015-16ല്‍ 758.79 കോടിയായാണ് കോണ്‍ഗ്രസിന്റെ ആസ്തി വര്‍ധിച്ചത്. തെരഞ്ഞെടുപ്പ് കാലത്താണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആസ്തി കുതിച്ചുയരുന്നതെന്നം എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപങ്ങളും വായ്പകളുമടക്കമുള്ളവയെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എ.ഡി.ആര്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ വര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."