കശ്മിരില്‍ പി.ഡി.പി പ്രവര്‍ത്തകനും ഭീകരനും കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മിരിലെ ഷോപ്പിയാനില്‍ പി.ഡി.പി പ്രവര്‍ത്തകനും ഭീകരനും കൊല്ലപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുഹമ്മദ് റംസാന് ഷെയ്ഖ് ആണ് കൊല്ലപ്പെട്ട പി.ഡി.പി പ്രവര്ത്തകന്.
വീട്ടിലെത്തിയ മൂന്ന് തീവ്രവാദികള്‍ മുഹമ്മദ് റംസാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതിനിടെ തങ്ങളെ കൊല്ലരുതെന്ന് കുടുംബം കേണപേക്ഷിച്ചപ്പോള്‍ കൂട്ടത്തിലുള്ള ഒരു തീവ്രവാദി ഷൗക്കത്ത് കുമാര്‍ റംസാനെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നും പകരം കാലിന് വെടിയുതിര്‍ത്താല്‍ മതിയെന്നും വാശിപിടിച്ചു.
എന്നാല്‍ റംസാനെയും കുടുംബത്തെ സംരക്ഷിച്ച് നിന്ന ഷൗക്കത്തിനെയും ചേര്‍ത്ത് കൂട്ടത്തിലുള്ള ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് റംസാന് മരിച്ചത്.
താഴെ തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള തീവ്രവാദി ആക്രമണത്തില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അപലപിച്ചു. കുല്‍ഗാം ജില്ലയില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."