HOME
DETAILS
MAL
എനിക്കു മാത്രം പ്രത്യേക നിയമം, കടുത്ത തീരുമാനം: ശ്രീശാന്ത്
backup
October 17 2017 | 12:10 PM
കൊച്ചി: ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി കടുത്ത തീരുമാനമെന്ന് എസ് ശ്രീശാന്ത് പ്രതികരിച്ചു. എനിക്കു മാത്രം പ്രത്യേക നിയമമാണോ. യഥാര്‍ത്ഥ പ്രതികളുടെ അവസ്ഥ എന്താണ്, ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും രാജസ്ഥാന് റോയല്‍സിന്റെയും കാര്യത്തില്‍ എന്താണ് തീരുമാനം. അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും വിട്ടുനല്‍കില്ലെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
എന്നില്‍ വിശ്വാസമര്‍പ്പിച്ച് കൂടെനിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്കിയവര്ക്കും നന്ദിയുണ്ട്. ലോധ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായ മറ്റു 13 പേരുടെ കാര്യത്തില്‍ എന്താണ് തീരുമാനം. ആര്‍ക്കും അക്കാര്യങ്ങളൊന്നും അറിയേണ്ട താല്പര്യം കാണുന്നില്ല. എന്റെ ശരിക്കു വേണ്ടി നിലകൊള്ളുമെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."