HOME
DETAILS
MAL
ജിദ്ദ തീരത്ത് നേരിയ ഭൂചലനം
backup
October 17 2017 | 14:10 PM
റിയാദ്: സഊദിയിലെ പ്രമുഖ പുരാതന വാണിജ്യ നഗരമായ ജിദ്ദയില്‍ തീരപ്രദേശത്ത് ചൊവ്വാഴ്ച്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ജിദ്ദയില്‍ നിന്നും 91 കിലോമീറ്റര്‍ അകലെ ചെങ്കടലിനു മധ്യ ഭാഗത്തായാണ് റിക്ടര്‍ സ്കെയിലില്‍ മൂന്ന് ഡിഗ്രിയില്‍ ഭൂചലനം രേഖപ്പെടുത്തിയതെന്നു സഊദി ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. 20.88 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."