HOME
DETAILS

തലശ്ശേരി-മൈസുരു റെയില്‍പ്പാത ഇനിയും വൈകിക്കണോ?

  
backup
October 18 2017 | 02:10 AM

1951656598-todays-article

tആറുവര്‍ഷമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരാവശ്യമാണിത്. യാത്രാദൂരം പകുതിയായി ചുരുങ്ങുന്ന നിര്‍ദിഷ്ടപാത, പരിസ്ഥിതിയെ ബാധിക്കുമെന്നാണ് ചിലരുടെ നിലപാട്. എന്നാല്‍, 208 കിലോമീറ്റര്‍ പാതയില്‍ 118 കിലോമീറ്ററും കേരളത്തിലൂടെയാണ്. 57 കി.മീറ്റര്‍ മാത്രമാണ് കാട്ടിലൂടെ കടന്നുപോകുന്നത്. അവിടെ തുരങ്കപാത സൃഷ്ടിച്ചാല്‍ തീര്‍ക്കാവുന്നതാണ് പ്രശ്‌നം.
റെയില്‍വേ ബജറ്റ് മാര്‍ച്ചില്‍ വരാനിരിക്കുന്നേയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെപ്പോലെ റെയില്‍വേക്ക് പക്ഷേ, പ്രത്യേക ബജറ്റിന്റെ കംപാര്‍ട്ട്‌മെന്റില്ല.
93 വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനിന്നു വന്നിരുന്ന രീതി മാറ്റി. റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കി അവതരിപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യ 69 വര്‍ഷങ്ങളായി സ്വീകരിച്ചുവന്ന രീതിയില്‍നിന്നുള്ള ഈ മാറ്റം റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണെന്ന് ആദ്യം പറഞ്ഞത് ഇന്നിപ്പോള്‍ എന്‍.ഡി.എ സഖ്യത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയാണ്. റെയില്‍വേയില്‍ ജനപക്ഷ താല്‍പര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി വന്നിരുന്ന റെയില്‍ മന്ത്രി സുരേഷ് പ്രഭു അത് നിഷേധിച്ചെങ്കിലും ഇന്ന് ഇങ്ങ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തില്‍പ്പോലും തൊഴിലാളി യൂനിയനുകള്‍ സ്വകാര്യവല്‍ക്കരണം ആരോപിക്കുന്നു.
റെയില്‍വേക്ക് പ്രത്യേകമായി ഒരു ബജറ്റിന് ഏതായാലും ഈ കൊല്ലവും കാത്തിരിക്കേണ്ടതില്ല. യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുക എന്ന് കേന്ദ്രം ഭരിക്കുന്നവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും റെയില്‍ അപകടങ്ങള്‍ ഏറിവരുന്ന വാര്‍ത്തയാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്നത്. തീര്‍ച്ചയായും തീവണ്ടിയാത്ര തന്നെയാണ് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് റോഡ് യാത്രയേക്കാള്‍ സുരക്ഷിതവും ആദായകരവും. അതുകൊണ്ടുതന്നെയാണല്ലോ സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കണം എന്ന ആവശ്യം പോലെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കണമെന്നുള്ള അവരുടെ ഒറ്റയായും കൂട്ടായുമുള്ള നിവേദനങ്ങള്‍.
എന്നാല്‍, റെയില്‍വേയുടെതായി ബജറ്റ് വരാനില്ലെങ്കിലും പൊതു ബജറ്റിന്റെ ഭാഗമായിത്തന്നെ പുതിയ ട്രെയിനുകള്‍ ആരംഭിക്കണമെന്നും ചിലവ നീട്ടണമെന്നും എല്ലാ ഭാഗങ്ങളില്‍നിന്നും ശക്തിയായ ആവശ്യം ഉയരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം നവംബര്‍ ഒന്നിന് പുതിയ സമയ വിവരപ്പട്ടിക വരുമ്പോഴെങ്കിലും പുതിയ ട്രെയിനുകള്‍ എന്ന ആവശ്യം അംഗീകരിച്ച് കിട്ടേണ്ടതാണ്. എന്നാല്‍, സൂചനകള്‍ നല്‍കുന്നത് കേരളത്തിന്റെ ആവശ്യങ്ങള്‍ അപ്പാടെ റെയില്‍വെ ബോര്‍ഡ് തള്ളി എന്നാണ്. ഹൈദരബാദ്, ബംഗളുരു, മംഗളുരു തുടങ്ങിയ തെന്നിന്ത്യന്‍ സ്‌റ്റേഷനുകളിലേക്കുള്ള ട്രെയിനുകള്‍ക്കുപോലും ബോര്‍ഡിന്റെ പച്ചക്കൊടിയില്ല.
ഇതില്‍ ഏറ്റവും വലിയ പരിക്കേല്‍ക്കുന്നത് തലശ്ശേരിയില്‍നിന്ന് മൈസുരുവിലേക്ക് റെയില്‍പ്പാത തന്നെ വേണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട ഒരാവശ്യമാണ്. കേരളവുമായി നിരന്തര ബന്ധമുള്ള അയല്‍ സംസ്ഥാനമാണ് കര്‍ണാടക. ദിനംപ്രതി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകളാണ് പഠിക്കാനും ജോലിചെയ്യാനുമൊക്കെയായി ബംഗളുരുവിലേക്കും മൈസുരുവിലേക്കുമൊക്കെ പോവുന്നത്. വാഹനങ്ങള്‍ക്ക് രാത്രിയാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നാലുവര്‍ഷത്തോളമായി അവര്‍ അനുഭവിക്കുന്ന യാത്രാദുരിതങ്ങള്‍ക്ക് കണക്കില്ല. ജോലി തേടി എല്ലാ ദിവസവും കേരളത്തിലേക്ക് വന്നും പോയുംകൊണ്ടിരിക്കുന്ന കന്നഡക്കാര്‍ക്കും കഷ്ടം.
ദീര്‍ഘകാലമായി കേരളത്തിലെ സര്‍ക്കാരുകളും ജനപ്രതിനിധികളും ഉന്നയിക്കുന്ന തലശ്ശേരി-മൈസുരു റെയില്‍പ്പാത പല തട്ടുകളില്‍ തള്ളപ്പെടുകയാണ്. ഇത് പ്രായോഗികമല്ലെന്ന് അവസാനമായി റിപ്പോര്‍ട്ട് നല്‍കിയത് സാധ്യതാപഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് എന്നത് നമ്മുടെ നിര്‍ഭാഗ്യം.
കുടക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏതാനും സംഘടനകള്‍ ചേര്‍ന്ന് ഈ റെയില്‍പ്പാത പരിസ്ഥിതിയെ ഹനിക്കുമെന്ന് പറഞ്ഞത് മാത്രമാണ് സാധ്യതാപഠനം നടത്തിയ അധികൃതരെ സ്വാധീനിച്ചതെന്ന് തോന്നുന്നു. വനത്തിലെ വൃക്ഷങ്ങളൊക്കെ വെട്ടിമാറ്റേണ്ടിവരുമെന്നും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുമെന്നുമൊക്കെ പറഞ്ഞാണ് അവരുടെ പരിസ്ഥിതി വാദം. കാപ്പിത്തോട്ടങ്ങള്‍ നശിക്കുമെന്നും അവര്‍ മുറവിളി കൂട്ടുന്നു.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഒരാവശ്യത്തിനാണ് കേരള ജനത അലമുറയിട്ട് കരയുന്നതെന്ന് ഓര്‍ക്കണം. ആദ്യത്തെ സര്‍വെ 1910ല്‍ നടത്തിയിട്ടുതന്നെ 107 വര്‍ഷങ്ങളാകുന്നു. 1956ല്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട നിവേദനത്തെത്തുടര്‍ന്ന് വിദഗ്ധ അന്വേഷണം വേറെയും നടക്കുകയുണ്ടായി.
തലശ്ശേരിക്കാര്‍ക്ക് ട്രെയിന്‍വഴി ഇന്ന് ബംഗളുരുവിലെത്താന്‍ 673 കിലോമീറ്റര്‍ താണ്ടണം. ഏതാണ്ട് 12 മണിക്കൂര്‍ യാത്ര. നിര്‍ദിഷ്ട പാത വന്നാല്‍ അത് പകുതിയിലേറെ കുറയും. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്ള ദൂരവും കാര്യമായി കുറയും. ചെന്നൈയിലേക്ക് 90 കിലോമീറ്റര്‍ കുറയുമ്പോള്‍ തലശ്ശേരി ഭാഗത്തുനിന്ന് വണ്ടി കയറുന്നവര്‍ക്ക് ഡല്‍ഹി മുതല്‍ കശ്മിര്‍ വരെ 240 കിലോമീറ്റര്‍ കുറഞ്ഞുകിട്ടും.
വെറുതെ പ്രമേയങ്ങള്‍ പാസാക്കി അടയിരിക്കുന്നതിന് പകരം നമ്മുടെ എം.പിമാരെ സമരോന്മുഖരാക്കി രംഗത്തിറക്കാന്‍ കഴിയണം. ഇ.അഹമ്മദും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ കേന്ദ്രത്തില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചപ്പോള്‍ ആക്കം കൂട്ടിയ ഈ നിര്‍ദിഷ്ട പാത യാഥാര്‍ഥ്യമാകാന്‍ ബഹുജന സമ്മര്‍ദ്ദം കൂടിയേ തീരൂ എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago