HOME
DETAILS

ധിഷണയുടെ സ്ഫുലിംഗമാകണം കാംപസ് രാഷ്ട്രീയം

  
backup
October 18 2017 | 02:10 AM

editorial-18-10-2017

കോളജ് കാംപസുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനം വച്ചു പൊറുപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി വീണ്ടും ഓര്‍മപ്പെടുത്തിയിരിക്കുകയാണ്. ഇത് പുതിയൊരു വിധി പ്രസ്താവമല്ലെന്നും പതിനഞ്ച് വര്‍ഷമായി തുടര്‍ച്ചയായി കോടതി പറയുന്നതാണെന്നും വിധിക്കെതിരെയുള്ള വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് കോടതി വ്യക്തമാക്കുകയുണ്ടായി.
പൊന്നാനി എം.ഇ.എസ് കോളജ് മാനേജ്‌മെന്റിന് അനുകൂലമായി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ പൊലിസ് മുതിരുന്നില്ലെന്ന് കാണിച്ച് കോടതിയലക്ഷ്യ കേസിന് മാനേജ്‌മെന്റ് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം നേരത്തെയുള്ള വിധി പ്രഖ്യാപനം ആവര്‍ത്തിച്ചിരിക്കുന്നത്.
കാംപസുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കെതിരേ കോടതി നടത്തിയ ഇടപെടല്‍ വിദ്യാര്‍ഥി സംഘടനകള്‍ തന്നെ വിളിച്ചു വരുത്തിയതാണ്. ക്രിയാത്മകവും സര്‍ഗാത്മകവും ആകേണ്ട കാംപസ് രാഷ്ട്രീയത്തെ തെരുവിലെ ആഭാസം പോലെ പരിവര്‍ത്തിപ്പിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു വിദ്യാര്‍ഥി സംഘടനകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. കാംപസ് രാഷ്ട്രീയം അതിരുകള്‍ ഭേദിക്കുവാന്‍ തുടങ്ങിയപ്പോഴാണ് രക്ഷിതാക്കളും കോടതിയും കാംപസ് രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയതെന്ന് ഓര്‍ക്കണം. സഹപാഠികളുടെ രക്തം എന്തിന്റെ പേരിലായിരുന്നാലും ചിന്തുന്നതല്ല സര്‍ഗാത്മക വിദ്യാര്‍ഥി രാഷ്ട്രീയം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസന്റെ കവിളത്ത് ആഞ്ഞടിക്കാന്‍ മാത്രം എന്ത് അപരാധമാണ് അദ്ദേഹം വിദ്യാര്‍ഥി സമൂഹത്തോട് ചെയ്തത്. അദ്ദേഹത്തിന്റെ കരണത്തടിച്ച എസ്.എഫ്.ഐ നേതാവിനെ സംഘടന പുറത്താക്കിയെങ്കിലും ഈ പാപക്കറ വിദ്യാര്‍ഥി സമൂഹത്തിന് മായ്ക്കാനാകുമോ. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായ വ്യക്തിയായിരുന്ന ടി.പി ശ്രീനിവാസന് ആ പരിഗണന പോലും നല്‍കിയില്ല.
കേരള രാഷ്ട്രീയത്തില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കളില്‍ ഭൂരിപക്ഷവും കാംപസ് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍നിന്നു വന്നവരാണ്. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ആരോഗ്യകരമായ സാംസ്‌കാരിക മത്സരങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയം വേറെതന്നെയാണ്. രാഷ്ട്രീയ നേതാക്കളുടെ അടിമകളാകേണ്ടവരല്ല അവര്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷക സംഘടനകളല്ല വിദ്യാര്‍ഥി സംഘടനകളെന്ന് അവരില്‍ തന്നെ എത്രപേര്‍ക്കറിയാം. വിദ്യാര്‍ഥികളുടെ പൊതുജനാധിപത്യ വേദികളായി പ്രവര്‍ത്തിക്കേണ്ട വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കീഴ്ഘടകങ്ങളല്ല. എസ്.എഫ്.ഐ എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടനയല്ലെന്നും വിശാലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടതും പ്രാഥമികമായും അടിയന്തരമായും വിദ്യാര്‍ഥി സമൂഹത്തിന്റെ അഭ്യുന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ സംഘടനയാണെന്നും അതിന്റെ ഭരണഘടനയില്‍ പറയുമ്പോള്‍ ഈ യാഥാര്‍ഥ്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ എസ്.എഫ്.ഐ വിജയിച്ചിട്ടുണ്ടോ. വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതിയും നന്മയും ലക്ഷ്യമാക്കി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് തികച്ചും സ്വതന്ത്രമായ പ്രവര്‍ത്തന പരിപാടികളുള്ള വിദ്യാര്‍ഥികളുടേതായ ഒരു സംഘടനയാണ് കെ.എസ്.യു എന്ന് അതിന്റെ ഭരണഘടനയിലും പറയുന്നു. ഈ ഭരണഘടന അനുസരിച്ചാണോ കെ.എസ്.യു പ്രവര്‍ത്തിക്കുന്നതെന്ന് അവരും ആത്മപരിശോധന നടത്തേണ്ട സമയമാണിത്.
ഇന്ത്യന്‍ ഭരണഘടന ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നിരിക്കെ അത്തരമൊരു ഭരണക്രമം കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ഥി സമൂഹത്തെ പാകപ്പെടുത്തുവാനാണ് വിദ്യാര്‍ഥി രാഷ്ട്രീയം വിഭാവനം ചെയ്യപ്പെട്ടത്. അതാണോ കലാലയങ്ങളില്‍ അരങ്ങേറുന്നത്.
എല്ലാറ്റിനും ഒറ്റ മൂലിയായി കാംപസ് രാഷ്ട്രീയം നിരോധിക്കുക എന്നതും അപ്രായോഗികമാണ്. പുതിയ കാലത്തെ സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ നടത്തുന്ന കൊള്ളരുതായ്മക്കെതിരെ മറൈന്‍ഡ്രൈവില്‍ സമരം ചെയ്തിട്ട് കാര്യമില്ല. ഇടിമുറികള്‍ സൃഷ്ടിക്കുന്ന പാമ്പാടി നെഹ്‌റു കോളജുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ തന്നെ അത്തരം അനീതികള്‍ക്കെതിരെ സമരം ഉണ്ടാകണം. പാമ്പാടി നെഹ്‌റു കോളജിനെതിരെയുള്ള വിദ്യാര്‍ഥി സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണയും ഉണ്ടായിരുന്നത് മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ശബ്ദം ഉയര്‍ത്തിയതിനാലാണ്. ഇത്തരം നിലപാടുകളാണ് വിദ്യാര്‍ഥി സംഘടനകള്‍ കൈകൊള്ളേണ്ടത്. സഹപാഠികളെയും അധ്യാപകരെയും ആക്രമിച്ചുകൊണ്ടല്ല. കലാലയ രാഷ്ട്രീയ നിരോധനത്തിലൂടെ കാംപസുകളില്‍ ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ നുഴഞ്ഞു കയറ്റവും മയക്കുമരുന്നുകളുടെ വ്യാപനവും ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ആരോഗ്യകരമായ സംവാദങ്ങളും സെമിനാറുകളുമാണ് കാംപസുകളില്‍ ഉയരേണ്ടത്. രാഷ്ട്രീയ ശക്തികള്‍ക്ക്തന്നെ വഴികാട്ടികളായിത്തീരുന്നു ഉത്തരേന്ത്യയിലെ സര്‍വകലാശാലകളെന്ന് ഇവിടത്തെ വിദ്യാര്‍ഥി സംഘടനകള്‍ ഓര്‍ക്കണം. കനയ്യ കുമാര്‍ എന്ന വിദ്യാര്‍ഥി നേതാവ് ഇന്ന് ഇന്ത്യന്‍ മനസ്സാക്ഷിയുടെ പ്രതീകമായി ഉയര്‍ന്നത് അധ്യാപകന്റെ കവിളത്തടിച്ചായിരുന്നില്ല. രാജ്യത്തെ ഫാസിസ്റ്റ് വല്‍ക്കരിക്കുന്നതിനെതിരെ ഫലപ്രദമായ ചെറുത്ത്‌നില്‍പ്പ് സംഘടിപ്പിച്ചവരാണ് ജെ.എന്‍.യു വിദ്യാര്‍ഥികളെന്ന് ഇവിടത്തെ വിദ്യാര്‍ഥി സംഘടനകള്‍ ഓര്‍ക്കുന്നത് നന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago