സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ അന്വേഷണ സംഘം
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പരാതി നല്‍കാനൊരുങ്ങി മുന്‍ അന്വേഷണ സംഘം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘം സര്‍ക്കാറിന് കത്ത് നല്‍കും. ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കുമാണ് കത്ത് നല്‍കുക. പറയാനുള്ളത് കമ്മീഷന്‍ കേട്ടില്ലെന്ന് കത്തില്‍ ബോധിപ്പിക്കും.
അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ ഹേമചന്ദ്രന്‍ നേരത്തെ പൊലിസ് മേധാവിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്ത് ഭവിഷ്യത്തും നേരിടാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നുണ്ട്. മറ്റ് ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നും ഹേമചന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സോളാര്‍ കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ചുമതല തനിക്കായിരുന്നുവെന്നും താനാണ് മറ്റ് നാല് പേരേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഹേമചന്ദ്രന്‍ കത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ മാത്രമാണ് അവര്‍ ഇടപെട്ടത്. മറ്റൊരു വീഴ്ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഹേമചന്ദ്രന്‍ പറയുന്നു.
സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ എസ്.പിമാരായ റെജി ജേക്കബ്, വി അജിത്, കെ. എസ് സുദര്‍ശന്‍, ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ എബ്രഹാം എന്നിവരെ സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."