റേഷന്‍വ്യാപാരികള്‍ നവംബര്‍ ആറുമുതല്‍ അനിശ്ചിതകാല സമരത്തിന്
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്തമാസം ആറുമുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അനിശ്ചിതമായി അടച്ചിടും. സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
മെയ് 31ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പാക്കുക, കടകള്‍ നവീകരിച്ച് ഇ-പോസ് മെഷിന്‍ സ്ഥാപിക്കുക, കൃത്യമായ അളവിലും തൂക്കത്തിലും വാതില്‍പ്പടി വിതരണം നടത്തുക, കാര്‍ഡ് ഉടമകള്‍ക്ക് മൊബൈല്‍ സന്ദേശം അയക്കുന്നതിനു മുന്‍പ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതു വരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് സമര സമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കണ്‍വീനര്‍ ടി. മുഹമ്മദാലി, ട്രഷറര്‍ ഇ. അബൂബക്കര്‍ ഹാജി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."