മാനന്തവാടി-ബത്തേരി റൂട്ടിലെ ബസ് സമരം പിന്‍വലിച്ചു
കല്‍പ്പറ്റ: സ്വകാര്യ ബസ് ജീവനക്കാരും കെ.എസ്.ആര്.ടി.സി ബസ് അധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാനന്തവാടി-ബത്തേരി റൂട്ടില്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഓഗസ്റ്റ് 16ന് നടക്കുന്ന ആര്.ടി.ഒ യോഗത്തില്‍ റൂട്ട് പുന:ക്രമീകരിച്ചു നല്‍കുമെന്ന് അധികൃതര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് സി.കെ സഹദേവന്, ഡി.ടി.ഒ, എ.ടി.ഒ, ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയന്റ് ആര്.ടി.ഒ, സ്വകാര്യബസുടമസ്ഥ സംഘം പ്രതിനിധികള്‍, കെ.എസ്.ആര്.ടി.സിയിലെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
റൂട്ടിലെ പ്രശ്നങ്ങള്‍ പരിഹാരിക്കാത്തതിനെതിരേയും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഈമാസം 18ന് സൂചന സമരവും 22 മുതല്‍ ജില്ലയില്‍ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമകളുടെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമരം പിന്‍വലിച്ചതോടെ റൂട്ടിലെ വിദ്യാര്‍ഥികളടക്കമുള്ളവരുടെ യാത്രാക്ലേശത്തിന് പരിഹാരമായി. സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതോടെ കെ.എസ്.ആര്.ടി.സി റൂട്ടില്‍ കൂടുതല്‍ സര്‍വിസുകളും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."