ഹറമൈന്‍ ട്രെയിന്‍ ആദ്യമായി മക്കയിലെത്തി :പരീക്ഷണം വിജയകരം
മക്ക: വിവിധ ഘട്ടങ്ങളിലെ പരീക്ഷണ ഓട്ടത്തിനൊടുവില്‍ ഹറമൈന്‍ ട്രെയിന്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. ഇതോടെ ഹറമൈന്‍ പദ്ധതിയുടെ സുപ്രധാന ഘട്ടമാണ് പൂര്‍ത്തിയായതെന്നും ബാക്കിയുള്ള ഘട്ടങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജിദ്ദക്കും മക്കക്കും ഇടയിലുള്ള ആദ്യ ഘട്ട പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായാണ് ട്രെയിന്‍ മക്കയിലെ റുസൈഫ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത് . ചൊവ്വാഴ്ച രാവിലെ നടന്ന പരീക്ഷണ ഓട്ടത്തില്‍ നേതൃത്വം നല്കാന് പദ്ധതി നടപ്പിലാക്കുന്ന സ്പെയിന് കമ്പനി അധികൃതരും സഊദി പൊതു ഗതാഗത അതോറിറ്റി മേധാവിയും സഊദി റയില്‍വേ അധ്യക്ഷനുമടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു. .
78 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ട്രെയിന്‍ മക്കയില്‍ എത്തിച്ചേര്‍ന്നത്. ജിദ്ദയില്‍ നിന്നും മക്കയിലേക്ക് ട്രെയിന്‍ എത്തിച്ചേര്‍ന്നതോടെ ഹറമൈന്‍ ട്രെയിന്‍ പദ്ധതി പുതിയ ഘട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത്. നേരത്തെ ജൂലായില്‍ മദീനക്കും ജിദ്ദ കിംഗ് അബ്ദുള്ള സാമ്പത്തിക സിറ്റിക്കുമിടയില്‍ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിരുന്നു. മക്കയില്‍ ഏകദേശം അഞ്ചു ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലാണ് സ്റ്റേഷന് പണി കഴിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളോടും കൂടെ മക്ക ഹറമില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്തിലാണ് സ്റ്റേഷന് നിര്‍മ്മിച്ചിരിക്കുന്നത്. മക്കക്ക് പുറമെ മദീന, ജിദ്ദ, ജിദ്ദ വിമാനത്താവളം, ജിദ്ദ സാമ്പത്തിക നഗരി എന്നിവിടങ്ങളിലായി നാല് സ്റേഷനുകളാണുള്ളത്
ഔദ്യോഗിക സര്‍വ്വീസ് ആരംഭിക്കുന്നത്തോടെ വര്‍ഷത്തില്‍ അറുപത് ദശലക്ഷം ആളുകള്‍ക്ക് യാത്ര ചെയ്യാനാകും. അടുത്ത വര്‍ഷം ആദ്യത്തോടെ മക്കക്കും മദീനക്കുമിടയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. തീര്‍ത്ഥാടകരുടെ മക്ക മദീന സന്ദര്‍ശനം ഏറ്റവും സുഖകരമാക്കാന്‍ ഹറമൈന്‍ പദ്ധതി സഹായകരമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."