HOME
DETAILS

നല്ല ചങ്ങാതിമാര്‍

  
backup
October 19 2017 | 04:10 AM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

ഭൂമിയുടെ അവകാശികള്‍

 

തവളകളോടുള്ള സാമീപ്യത്തെ ആരും ഭയപ്പെടേണ്ടതില്ല. തീര്‍ച്ചയായും ഇവ നല്ല ചങ്ങാതിമാരാണ്. ആവാസവ്യവസ്ഥയില്‍ തവളകള്‍ക്കും പോക്കാന്‍ തവളകള്‍ക്കും പ്രാധാന്യം ഏറെയാണ്. മാരകരോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിലും ജലാശയങ്ങളിലെ മാലിന്യങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിലും തവളകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭക്ഷ്യശൃംഖലയിലും തവളകള്‍ പ്രധാന കണ്ണികളാണ്.
പാരിസ്ഥിതിക വൈകല്യങ്ങള്‍ ആദ്യം ബാധിക്കുന്നത് തവളകളെയാണ്. അവയുടെ തൊലിയുടെ നിറംമാറ്റവും നാശവും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

 

 

തവളകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍

 

വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും തവളകളുടെ പ്രാധാന്യം ഏറുന്നു. പല മാരകരോഗങ്ങളുടെയും ചികിത്സയ്ക്കു സഹായകമായ ടോക്‌സിനുകള്‍ ഇവയുടെ ശരീരത്തില്‍ നിന്നാണ് ലഭിക്കുന്നത്.
വൈറ്റ് ട്രീ ഫ്രോഗില്‍ നിന്ന് വേര്‍തിരിച്ചതും എച്ച്.ഐ.വി സംക്രമണം തടയുന്നതുമായ കേറിന്‍ എന്ന രാസവസ്തു, വാക്‌സ് മങ്കി ഫ്രോഗില്‍ നിന്നു ലഭിച്ച ബാക്ടീരിയ നാശിനിയായ ഡെര്‍മാസെസ്സിന്‍, രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബ്രാഡി കൈനിന്‍, അള്‍സര്‍ ശമനശേഷിയുള്ള പ്രോസാ ഗ്ലാസ്റ്റിന്‍, മോര്‍ഫിനേക്കാള്‍ പത്തിരട്ടി വീര്യമുള്ള വേദനസംഹാരിയായ എപ്പി ബാറ്റിഡിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ പരീക്ഷണ ശാലകളില്‍ തവളകളില്‍ നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്. അത്തരത്തില്‍ ആധുനിക ലോകത്തു മനുഷ്യന്റെ നിലനില്‍പ്പിനെയും ഇക്കൂട്ടര്‍ കാര്യമായി സഹായിക്കുന്നുണ്ട്.


കുഞ്ഞന്‍ തവള

ഇന്ത്യയിലെ ഏറ്റവും ചെറിയ തവളയിനം മൈക്ടി ബാട്രക്കസ് മിനിമസ് ആണ്. അഞ്ചു രൂപ തുട്ടില്‍ ഇരിക്കാന്‍ മാത്രം വലുപ്പമുള്ള ചെറിയ കുഞ്ഞന്‍ തവളയാണിത്. പശ്ചിമഘട്ട മലനിരകളിലാണ് ഇവയെ കണ്ടുവരുന്നത്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഡോ.എസ്.ഡി ബിജുവും സംഘവുമാണ് ഇതിനെ കണ്ടെത്തിയത്. 10 മില്ലിമീറ്റര്‍ മാത്രമാണ് ഇതിന്റെ നീളം.

 

വംശനാശം നേരിടുന്നു

ലോകത്ത് ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് തവളകള്‍. 25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഈ ജീവികളുടെ മൂന്നിലൊന്ന് ഇന്നു വംശനാശ ഭീഷണിയിലാണ്. കുളങ്ങളും വയലുകളും ഉള്‍പ്പെടെയുള്ള വാസസ്ഥലങ്ങളുടെ നശീകരണം, കീടനാശിനി, വിഷബാധ, കുമിള്‍ രോഗം, ഇരപിടിയന്മാരായ പുതിയ ജീവികളുടെ സാന്നിധ്യം, കാലാവസ്ഥാ മാറ്റം എന്നിവയാണ് വംശനാശത്തിന് കാരണം. 6285 തവളവര്‍ഗങ്ങളില്‍ 1900 എണ്ണം വംശനാശത്തിന്റെ വക്കിലാണ്. 165 എണ്ണം പൂര്‍ണമയും ഇല്ലാതായി.
ആവാസവ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന കുഞ്ഞന്‍ ജീവികള്‍ വംശമറ്റു പോയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മാരകമായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പല നടപടികളും അന്താരാഷ്ട്ര തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. 'സേവ് ദ ഫ്രോഗ്‌സ്' എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടും ഏപ്രില്‍ 28 ന് തവള സംരക്ഷണ ദിനമായി ആചരിച്ചു വരുന്നുണ്ട്.


തവളകളെ രക്ഷിക്കാം

തവളകളെ അവഗണിക്കാതെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടാം. തവളകളെ കൊന്നൊടുക്കുകയും അവയില്‍ ശാരീരിക, പ്രത്യുല്‍പാദന വൈകല്യങ്ങളുണ്ടാക്കുകയും ചെയ്യുന്ന റൗണ്ടപ്പും അട്രാസിനും പോലുള്ള കളനാശിനികള്‍, കീടനാശിനികള്‍ എന്നിവയുടെ ഉപയോഗം തടയാനുള്ള നടപടികള്‍ കൈക്കൊള്ളണം.
1970കളില്‍ ഇന്ത്യയില്‍ തവളക്കാലിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ഇപ്പോഴും തുടരുന്നുണ്ട്. യൂറോപ്യന്‍ ജനത മാത്രം ഒരു വര്‍ഷം 12 കോടി തവളക്കാലുകള്‍ അകത്താക്കുന്നുണ്ടെന്നാണ് കണക്ക്. വന്യമായി കഴിയുന്ന തവളകളെയും പോക്കാന്‍ തവളകളെയും ഓമനജീവികളായി വളര്‍ത്തുന്നതും നിരോധിക്കണം. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ കഴിയുന്ന തവളകള്‍ വാഹനം കയറി ചാകുന്ന സാഹചര്യവും ഒഴിവാക്കണം.
ജലാശയങ്ങളില്‍ ഉപയോഗശൂന്യമായ ബാറ്ററി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വലിച്ചെറിയുന്നത് തടഞ്ഞും കുളങ്ങളും വയലുകളും സംരക്ഷിക്കുന്നതിലൂടെയും പരീക്ഷണശാലകളില്‍ കീറിമുറിക്കുന്നത് ഒഴിവാക്കിയും തവളകളെ ഭൂമുഖത്തു നിലനിര്‍ത്താം. മനുഷ്യര്‍ മാത്രമല്ല തവളകളും ഭൂമിയുടെ അവകാശികള്‍ തന്നെ...

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago