HOME
DETAILS
MAL
പിണക്കം മറന്ന്...ദീപാവലി ആഘോഷിക്കാന്‍ മുലായമും അഖിലേഷും ഒന്നിച്ചു
backup
October 19 2017 | 07:10 AM
ലക്‌നോ: പരസ്പര വൈരം മറന്ന അഛന്റെയും മകന്റേയും ദീപാവലി ആഘോഷം. മുലായം സിങ്ങും മകന്‍ അഖിലേഷ് യാദവും ഒന്നിച്ചാണ് ദീപാവലി ആഘോഷിച്ചത്. എത്വായില്‍ നടന്ന ചടങ്ങില്‍ ശിവ്പാല്‍ യാദവും പങ്കു ചേര്‍ന്നു.
ഭിന്നതകളും പുതിയ പാര്‍ട്ടി രൂപീകരണമെന്ന വാര്‍ത്തകളും തള്ളി കഴിഞ്ഞ മാസം സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അവന് എന്റെ അനുഗ്രഹം എന്നുമുണ്ടാകുമെന്നും തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രകാലം നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാകില്ലെന്നുമാണ് അന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ സമയത്താണ് സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."