HOME
DETAILS

മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കര്‍ശന നടപടികളുമായി കളമശ്ശേരി നഗരസഭ

  
backup
August 13 2016 | 00:08 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95


കളമശ്ശേരി: നഗരസഭയിലെ മാലിന്യ നിക്ഷേപ, നിര്‍മാര്‍ജന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍   നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇതനുസരിച്ച് വീടുകളില്‍ നിന്ന് മാലിന്യം സ്വീകരിക്കുന്ന രീതി തുടരും.
എന്നാല്‍ പ്‌ളാസ്റ്റിക് മാലിന്യം മാസത്തില്‍ രണ്ട് പ്രാവശ്യം മാത്രമേ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സ്വീകരിക്കുകയുള്ളു.അതും പ്‌ളാസ്റ്റിക് മാലിന്യവും കഴുകി വ്യത്തിയാക്കിയ പ്‌ളാസ്റ്റിക് മാലിന്യവും വെവ്വേറെ കെട്ടിവച്ചിരുന്നാല്‍ മാത്രം.
നിലവില്‍ വഴിയില്‍ നിക്ഷേപിച്ചിട്ടുള്ള പ്‌ളാസ്റ്റിക് മാലിന്യം കിടക്കുന്ന സ്ഥലത്ത് തന്നെ വേര്‍തിരിച്ച് എടുക്കും. പ്‌ളാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിന് ഡംബിങ്ങ് യാര്‍ഡില്‍ നെറ്റ് കെട്ടി പ്രത്യേകം സ്ഥലം തിരിക്കും. നല്ല പ്‌ളാസ്റ്റിക് മാലിന്യം നഗരസഭ വില്‍ക്കും.
 വില്‍ക്കാന്‍ പറ്റാത്തവ പണം കൊടുത്ത് നീക്കും.ഇതിന് പ്രത്യേകം ടെണ്ടര്‍ ക്ഷണിക്കും.ഡംബിങ്ങ്  യാര്‍ഡിന് ഗേറ്റ് വയ്ക്കും. പകല്‍ മാത്രമേ തുറക്കുകയുള്ളു. വൈകീട്ട് അഞ്ചിന് അടക്കും.അടിയന്തിരമായി ഡംബിങ്ങ് യാര്‍ഡില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കും.പിന്നീട് അനധികൃതമായി     മാലിന്യം തള്ളുന്ന സ്ഥലങ്ങളിലും ക്യാമറ വയ്ക്കും.വഴിയോര കച്ചവടക്കാരും തട്ടുകടക്കാരും മറ്റും അനധികൃതമായി തള്ളുന്ന മാലിന്യത്തെ കുറിച്ച് അന്വേഷണം നടത്തും, നടപടി സ്വീകരിക്കും.  
 ഹോട്ടലുകളില്‍ നടത്തുന്ന പരിശോധന തുടരുന്നതിനും തീരുമാനിച്ചു.മാലിന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധന നടത്തുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചു.
ഈ കമ്മിറ്റിയില്‍ കൗണ്‍സിലര്‍മാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഉണ്ട്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ജസ്സി പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍ , ഹെന്നി ബേബി, സബീന ജബ്ബാര്‍, കെ എ സിധീഖ്, വി എസ് അബൂബക്കര്‍ ,ടി എ അബ്ദുല്‍ സലാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago