മെഡിക്കല്‍ കോഴ: വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്നാണ് വിജിലന്‍സ് നിലപാട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ വിജിലന്‍സ് ഡയരക്ടര്‍ക്ക് അന്വേഷണ സംഘം സമര്‍പ്പിക്കും. വിജിലന്‍സ് എസ്.പി കെ.ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കോഴ നല്കേണ്ടിവന്നതായി ബി.ജെ.പി നേതൃത്വത്തിന് പരാതി നല്കിയവരും, ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന് അംഗങ്ങളും, കുമ്മനം രാജശേഖരന് അടക്കനുള്ള ബി.ജെ.പി നേതാക്കളും അടിക്കടി മൊഴി മാറ്റിയതാണ് അന്വേഷണത്തിന് തടസമായത്. മെഡിക്കല്‍ കോളജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്നാണ്, വിവാദത്തിന് പിന്നിലെ വര്‍ക്കല, പാലക്കാട് കോളജ് മാനേജ്മെന്റുകള്‍ വിജിലന്‍സിന് മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."