HOME
DETAILS

ആര്‍.എസ്.എസ് താജ്മഹലിനെ തള്ളിപ്പറയുന്നത് ഭിന്നിപ്പിച്ച് ഭരിക്കാന്‍: മുഖ്യമന്ത്രി

  
backup
October 20 2017 | 01:10 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%9c%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4


തിരുവനന്തപുരം: ലോകംതന്നെ അപൂര്‍വ അത്ഭുതമായി കാണുന്ന താജ്മഹലിന്റെ ചരിത്രത്തെ ആര്‍.എസ്.എസ് തെറ്റായി ചിത്രീകരിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് അസഹിഷ്ണുത പടര്‍ത്തി മതാധിഷ്ഠിത രാഷ്ട്രത്തിനു വേണ്ടിയുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നത്. മതനിരപേക്ഷത തകരുകവഴി രാജ്യത്തിന്റെ ഐക്യം ഇല്ലാതാകുമെന്നും, ഐക്യം ഇല്ലാതായാല്‍ രാജ്യം തന്നെ തകരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള ഗവണ്‍മെന്റ് പ്രസ്സസ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്ത് സമാപിച്ച ബി.ജെ.പി ജാഥ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു. കേരളത്തെ ആക്ഷേപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ട് യഥാര്‍ഥത്തില്‍ ആരാണ് അപകീര്‍ത്തിപ്പെട്ടതെന്ന് ബി.ജെ.പി നേതാക്കള്‍ മനസിലാക്കണം. കേരളത്തിനെതിരായ പ്രചാരണത്തിനായി ഈ മണ്ണിലേക്ക് ആനയിക്കപ്പെട്ടവര്‍ക്ക് ഇവിടെയെത്തിയപ്പോള്‍ തങ്ങളെ പറഞ്ഞുധരിപ്പിച്ചതല്ല കേരളം എന്ന് മനസിലായി. കേരളത്തില്‍ വന്ന് ആരൊക്കെ എന്തൊക്കെ വിളിച്ചുപറഞ്ഞാലും അതൊക്കെ ജനം വിശ്വസിക്കുമെന്ന് കരുതരുത്. അത്തരം അപകീര്‍ത്തി പ്രചാരണങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.
ഗോവ ഭരിക്കുന്ന ഒരു യോഗ്യന്‍ വന്ന് കേരളം തെമ്മാടികളുടെ നാടാണെന്ന് പറഞ്ഞു. വിദ്യാഭ്യാസമുള്ളവര്‍ക്ക് സംസ്‌കാരവും വിവേകവും കൂടുമെന്നാണ് നമ്മള്‍ കരുതിയിരുന്നത്. അദ്ദേഹത്തിന് വലിയ യോഗ്യതകളൊക്കെയുണ്ട്. എന്നാല്‍, സംസ്‌കാരശൂന്യനാണ്. കെ.ജി.പി.ഇ.യു ജന. സെക്രട്ടറി ശിവന്‍കുട്ടി അധ്യക്ഷനായി. ആനാവൂര്‍ നാഗപ്പന്‍, കെ.എസ് സുനില്‍കുമാര്‍, ടി.സി മാത്തുക്കുട്ടി, ടി.എസ് രഘുലാല്‍, കെ. മോഹനന്‍, ഇ.ജി മോഹനന്‍, പി. സജു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago