HOME
DETAILS
MAL
സുധീഷ് മിന്നിക്ക് പാര്‍ട്ടി കല്യാണം
backup
October 20 2017 | 01:10 AM
കണ്ണൂര്‍: ആര്.എസ്.എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന സുധീഷ് മിന്നി വിവാഹിതനാകുന്നു. സി.പി.എം നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് കൂത്തുപറമ്പ് ടൗണ്‍ ഹാളിലാണ് വിവാഹ ചടങ്ങ്. സുധീഷ് മിന്നി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാഹക്കാര്യം അറിയിച്ചത്.
നീണ്ടകാലം കാവിയില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും അര്‍പ്പിച്ചുപോയ ഹതഭാഗ്യനായിരുന്നു താന്‍ എന്നും വിവാഹം കഴിക്കാതെ ഹിന്ദുരാഷ്ട്രത്തെ പ്രണയിക്കുകയാണ് വേണ്ടതെന്നും ഒരു ആര്.എസ്.എസ് നേതാവ് പറഞ്ഞുവെന്നും സൂചിപ്പിച്ചുകൊണ്ടാണ് സുധീഷ് മിന്നിയുടെ വിവാഹ ക്ഷണക്കത്ത് തുടങ്ങുന്നത്. പിന്നീട് സി.പി.എമ്മില്‍ വന്നപ്പോഴാണ് മതമല്ല, മനുഷ്യനാണ് വലുതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതും കുടുംബത്തെകുറിച്ച് ചിന്തിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."