കെ.എസ്.ഇ.ബി ജലശേഖരം സംഭരണശേഷിയുടെ 70 ശതമാനം
തൊടുപുഴ: സംസ്ഥാനത്തിന്റെ ഊര്‍ജമേഖലയ്ക്ക് ആശ്വാസമേകി വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലശേഖരം സംഭരണശേഷിയുടെ 70 ശതമാനം പിന്നിട്ടു. 2877.694 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ അണക്കെട്ടുകളിലുണ്ട്.
2014ന് ശേഷം ഈ സീസണിലെ ഉയര്‍ന്ന ജലനിരപ്പാണിത്. 3105.656 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമായിരുന്നു 2014 ല്‍ ഇതേ സമയത്ത് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ അണക്കെട്ടില്‍ 64 ശതമാനം വെള്ളമുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ മഴ പെയ്തില്ലെങ്കിലും 6.99 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഡാമിലേക്കൊഴുകിയെത്തി.
63.326 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 14.745 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്പാദനവും 48.58 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂള് വൈദ്യുതിയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."