'പുനര്‍ജ്ജനി 2016' കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചു
പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ക്യാംപയില്‍ പുനര്‍ജ്ജനി 2016 കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എം.സി റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സുരക്ഷ 2016 എന്ന കര്‍മ്മ പദ്ധതിക്കും രൂപം നല്‍കി. രായമംഗലം പഞ്ചായത്ത് അതിര്‍ത്തിയായ മണ്ണൂര്‍ മുതല്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ അതിര്‍ത്തിയായ വട്ടയ്ക്കാട്ടുപടി വരെയുള്ള എം.സി റോഡില്‍ ദിനംപ്രതി അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് സുരക്ഷം 2016 എന്ന പദ്ധതി ആരംഭിക്കാന്‍ കാരണമായത്.
പൊലിസ് - മോട്ടോര്‍ വാഹന വകുപ്പ് - പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പത്ര - ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, നിരവധി സന്നദ്ധ സംഘടനകള്‍, മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍, സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രതിനിധികള്‍, റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍, ഓട്ടോ - ടാക്‌സി ഡ്രൈവര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് ആരംഭിച്ചത്. രാപകല്‍ വ്യത്യാസമില്ലാതെ എം.സി റോഡിന്റെ വശങ്ങളിലുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കിയാല്‍ അപകടങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മരവ്യവസായത്തിന് പേരുകേട്ട പെരുമ്പാവൂരിലേക്കെത്തുന്ന തടിലോറികള്‍ എം.സി റോഡിന്റെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്.
നിര്‍ത്തിയിട്ടിരിക്കുന്ന ഇത്തരം വാഹനങ്ങളില്‍ ഇടിച്ചുള്ള അപകടം ഒഴിവാക്കുന്നതിന് അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ വിലയിരുത്തി. റോഡിലേക്ക് കയറിനില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ച് കത്താതെ കിടക്കുന്ന തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നും യോഗത്തില്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."