HOME
DETAILS
MAL
റോഹിംഗ്യന്‍ പ്രതിസന്ധിക്ക് മ്യാന്മര് സൈന്യം ഉത്തരവാദികള്‍: യു.എസ്
backup
October 20 2017 | 03:10 AM
വാഷിങ്ടണ്‍: റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ അതിക്രമത്തില്‍ മ്യാന്മര് സൈന്യം ഉത്തരവാദികളെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. റോഹിംഗ്യന്‍ പ്രദേശങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് സാക്ഷികളായി തുടരാന്‍ ലോകത്തിന് സാധ്യമല്ല.
റോഹിംഗ്യന്‍ പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മ്യാന്മര് സൈന്യം നിയന്ത്രണം പാലിക്കേണ്ടിയിരുന്നു. ഈ വിഷയത്തില്‍ ഭാവിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് സൈനിക നേതൃത്വം തീരുമാനിക്കട്ടെയെന്നും ടില്ലേഴ്സണ് പറഞ്ഞു.
മ്യാന്മര് സൈനിക നേതൃത്വത്തിന് യാത്രാ വിലക്ക് ആവശ്യപ്പെട്ട് 43 യു.എസ് അസംബ്ലി അംഗങ്ങള്‍ യു.എസ് സര്‍ക്കാരിന് കത്തുനല്‍കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."