നളന്ദ സംഭവം: ബിഹാര്‍ ക്യാബിനറ്റ് മന്ത്രി ഖേദം രേഖപ്പെടുത്തി
പറ്റ്ന: നളന്ദ സംഭവത്തില്‍ ബിഹാര്‍ ക്യാബിനറ്റ് മന്ത്രി നന്ദ കിഷോര്‍ ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബിഹാറിലെ നളന്ദ ജില്ലയിലാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്.
നളന്ദയിലെ ഗ്രാമത്തലവന്റെ വീട്ടിലെത്തിയ 54ഉകാരനെ കൊണ്ട് തന്റെ വീടിന്റെ മുറ്റത്ത് ഉറ്റി വീണ ഉമീനീര് നക്കിത്തുടപ്പിച്ചിരുന്നു. വീട്ടിലേക്ക് അനുവാദം കൂടാതെ പ്രവേശിച്ചു എന്നു പറഞ്ഞായിരുന്നു വൃദ്ധനെക്കൊണ്ട് നീചമായ രീതിയില്‍ അടിമപ്പണി ചെയ്യിപ്പിച്ചത്.
മഹേഷ് താക്കൂര്‍ എന്ന വൃദ്ധന്റെ വായില്‍ നിന്നും ഗ്രാമത്തലവന്റെ വീട്ടുമുറ്റത്ത് ഉറ്റിവീണ ഉമിനീര് അദ്ദേഹത്തെക്കൊണ്ട് തന്നെ നക്കിത്തുടപ്പിക്കുകയും ചെരുപ്പെടുത്ത് അടിക്കുകയും ചെയ്തു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് ചെരുപ്പെടുത്ത് മര്‍ദിച്ചത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയിലാണ് സംഭവം അരങ്ങേറിയത്. സര്‍ക്കാരിന്റെ ഒരു ക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താക്കൂര്‍ ഗ്രാമമുഖ്യന് സുരേന്ദ്ര യാദവിനെ കാണാനായി വീട്ടിലേക്ക് പോയിരുന്നത്. സംഭവത്തെത്തുടര്‍ന്ന് നളന്ദ ജില്ലാ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് പൊലിസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തുടര്‍ന്നാണ് ബിഹാര്‍ ക്യാബിനറ്റ് മന്ത്രി നന്ദ കിഷോര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് അനുവദിക്കാനാവില്ലെന്നും ആക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."