HOME
DETAILS

വഴിമുടക്കിയതല്ല, ആംബുലന്‍സിന് പൈലറ്റ് പോയതായിരുന്നുവെന്ന് കാര്‍ ഡ്രൈവര്‍

  
backup
October 20 2017 | 06:10 AM

keralam-20-10-2017-car-driver-arrest

കൊച്ചി: അത്യാസന്നനിലയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ വിചിത്രവാദവുമായി വാഹന ഉടമ. ആബുലന്‍സിനു പൈലറ്റ് പോയതാണെന്നാണു കാര്‍ ഡ്രൈവര്‍ നിര്‍മല്‍ ജോസ് പൊലിസിന് മൊഴി നല്‍കിയത്. ഇയാളെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മറ്റു വാഹനങ്ങള്‍ ആംബുലന്‍സിനു മുന്നില്‍തടസമാകാതിരിക്കാനാണ് മുന്നില്‍ അമിതവേഗയില്‍ പോയതെന്നാണ് ഇയാള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇയാളുടെ വാക്കുകള്‍ പൊലിസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവത്തില്‍ നിര്‍മലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.

അതേസമയം, കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.

ചൊവ്വാഴ്ച്ചയാണ് സംഭവമുണ്ടായത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപകടത്തിലായ നവജാതശിശുവുമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിലാണ് വഴിമാറാതെ കാര്‍ തടസ്സം സൃഷ്ടിച്ചത്.

15 മിനിറ്റുകൊണ്ട് കളമശേരിയിലെത്തേണ്ട ആംബുലന്‍ 35 മിനിറ്റുകൊണ്ടാണ് ആശുപത്രിയിലെത്തിയത്. ഏറെ നേരം ഹോര്‍ണടിച്ചിട്ടും സൈഡ് നല്‍കാന്‍ സ്ഥലമുണ്ടായിട്ടും കാറിന്റെ ഡ്രൈവര്‍ ഇതിന് തയാറായില്ല. ഹസാര്‍ഡ് ലൈറ്റ് ഓണ്‍ ചെയ്ത് കാര്‍ ആംബുലന്‍സിന്റെ മുന്നില്‍ കുതിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  24 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  44 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago