HOME
DETAILS
MAL
കേരളത്തിനെതിരായ ഗൂഢനീക്കം വ്യക്തമായി: മന്ത്രി കടകംപള്ളി
backup
October 20 2017 | 19:10 PM
തിരുവനന്തപുരം: ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് മന്ത്രിയെന്ന നിലയില്‍ തനിക്ക് അനുമതി നല്‍കാതിരുന്നത് കേരളത്തിനെതിരായ ഗൂഢനീക്കത്തിന്റെ ഭാഗമായാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
യു.എന്‍.ഡബ്ല്യു.ടി.ഒ ചൈനയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാകാത്തതിന്റെ വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരേ തുറന്നടിച്ചത്.
കേരളത്തിനെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിമാരെയും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അണിനിരത്തിയതും ഈ യാത്രാനുമതി നിഷേധവും കൂട്ടിവായിച്ചാല്‍ എല്ലാവര്ക്കും കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."