HOME
DETAILS
MAL
.ഹെല്‍മെറ്റില്ലാതെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ബൈക്ക് യാത്ര
backup
October 20 2017 | 19:10 PM
റാഞ്ചി: ദീപാവലി ദിനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ സ്കൂട്ടര്‍ യാത്ര. സുരക്ഷാ ജീവനക്കാരെ ഒഴിവാക്കി രാത്രി തന്റെ മണ്ഡലമായ ജംഷഡ്പൂരിലാണ് അദ്ദേഹം സ്കൂട്ടര്‍ യാത്ര നടത്തിയത്.
എന്നാല്‍ ഹെല്‍മറ്റ് ധരിക്കാതെയുള്ള അദ്ദേഹത്തിന്റെ യാത്രക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രദേശിക ടി.വി ചാനലാണ് ആദ്യം മുഖ്യമന്ത്രിയുടെ ഹെല്‍മെറ്റില്ലാത്ത യാത്ര പുറത്തുവിട്ടത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയിലും വന്നതോടെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ബൈക്ക് യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനുപിന്നാലെയാണ് അദ്ദേഹം ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."