വ്യാജ ഡിഗ്രിയെന്ന് സംശയം ഡോക്ടര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഐ.എം.എ
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലും സംശയാസ്പദമായ രേഖകള്‍ സമര്‍പ്പിച്ച ഡോ.ഷാജഹാന് യൂസുഫിനെതിരേ അന്വേഷണം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.
യോഗ്യത ഇല്ലാതെ ഇയാള്‍ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് രോഗികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.എ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ 1992ല്‍ എസ്.എസ്.എല്‍.സി പാസായതായി റഷ്യയിലെ മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച രേഖയിലും 1987ല്‍ ഹോമിയോ ബിരുദം ഹോമിയോ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തതായും കാണുന്നു. കൂടാതെ ഒരേകാലയളവില്‍ ബിരുദാനന്തര ബിരുദ പഠനവും ഹൗസ് സര്‍ജന്‍സിയും ചെയ്തു എന്ന സംശയമുളവാക്കുന്ന രേഖയും അന്വേഷണ സംഘം കണ്ടെത്തി.
ഇതിനുപുറമെ ഇദ്ദേഹം പ്രസിദ്ധീകരിച്ച ആശുപത്രിയുടെ ലഘുലേഘയില്‍ 2002 മുതല്‍ ഓപ്പറേഷനുകള്‍ ചെയ്യുന്നു എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അംഗീകൃത ബിരുദം നേടി എന്ന് അവകാശപ്പെടുന്നത് 2011ലാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനോടും സംസ്ഥാന പൊലിസ് മേധാവിയോടും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.എം.എയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇയാളെ പുറത്താക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാറും സംസ്ഥാന സെക്രട്ടറി സാമുവല്‍ കോശിയും പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."