ബ്രസീലില്‍ സഹപാഠിയുടെ വെടിയേറ്റ് രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
റിയോ ഡി ജെനീറോ: ബ്രസീലില്‍ സഹപാഠിയുടെ വെടിയേറ്റ് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. നാലു വിദ്യാര്‍ഥികള്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രസീലിലെ ഗോലാനിയയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 14 വയസ്സുകാരനായ വിദ്യാര്‍ഥി സ്കൂളിലേക്ക് തോക്കുമായി വരുകയും ഉച്ചയോടെ നിറയൊഴിക്കുകയുമായിരുന്നു
. സ്കൂളിലെ ആക്രമണകാരിയാണ് വിദ്യാര്‍ഥിയെന്നും പൊലിസിലെയോ സൈന്യത്തിലേയോ കുടുംബാംഗമാകാമെന്നും പൊലിസ് പറഞ്ഞു. മതാപിതാക്കളുടെ തോക്കാണെന്ന നിഗമനത്തിലാണ് പൊലിസ്. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതി ആരെയും ഉന്നം വച്ചതല്ലെന്നും കുട്ടികള്‍ ചിതറിയോടുമ്പോള് വെടിവയ്ക്കുകയായിരുന്നെന്നും മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. കുറ്റകൃത്യങ്ങളിലും കൊലപാതകങ്ങളിലും ഏറെ മുന്‍പന്തിയിലാണ് ബ്രസീല്‍. ഇവിടെ ഒരു വര്‍ഷം 60,000 പേരാണ് കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."