ബോഫേഴ്സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി സി.ബി.ഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി സി.ബി.ഐ. ഇതിനായി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാരിനു സി.ബി.ഐ കത്തയച്ചു.
യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ബ്രദേഴ്സ് കമ്പനിക്കെതിരായ നടപടികള്‍ റദ്ദാക്കിയ, 2005ലെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് സി.ബി.ഐ ശ്രമം നടത്തുന്നത്.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസിലെ പുനരന്വേഷണ സാധ്യത സി.ബി.ഐ തേടുന്നത്. ഹൈക്കോടതി ഉത്തരവ് വന്നപ്പോള്‍ ഇതിനെ ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിക്കാനുള്ള അനുമതി അന്നത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. അതേസമയം, അപ്പീല്‍ നല്കുമ്പോള് കാലതാമസം നേരിട്ടതിനെക്കുറിച്ച് വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് സി.ബി.ഐ വിലയിരുത്തുന്നത്.
കേസിനാസ്പദമായ യഥാര്‍ഥ സ്വിസ് രേഖകളോ, വിശ്വാസയോഗ്യമായ പകര്‍പ്പോ ഹാജരാക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ഹിന്ദുജ സഹോദരന്മാരെയും സ്വീഡനിലെ ആയുധ നിര്‍മാതാക്കളായ എ.ബി. ബോഫോഴ്സ് കമ്പനിയെയും ഡല്‍ഹി ഹൈക്കോടതി പൂര്‍ണമായും കുറ്റവിമുക്തരാക്കിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം വന്ന ബൊഫോഴ്സ് ആയുധ ഇടപാട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."