ഖത്തര്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് കരുതാനാവില്ല: റെക്സ് ട്രില്ലേഴ്സണ്‍
റിയാദ്: ഖത്തര്‍ പ്രതിസന്ധി പെട്ടെന്ന് തീരുമെന്ന പ്രതീക്ഷയില്ലെന്നും ഉപരോധ രാജ്യങ്ങളുടെ കടുംപിടുത്തമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി അദ്ദേഹം വെള്ളിയാഴ്ച്ച തിരിച്ചത്. സഊദി അറേബ്യക്കു പുറമെ ഖത്തര്‍, പാകിസ്താന്, ഇന്ത്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. തെക്കന്‍ ഏഷ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം കൂടിയാണിത്.
ഉപരോധം ഇപ്പോള്‍ നാല് മാസം കടന്നിരിക്കുകയാണ്. ഇത് നീണ്ടുപോകാനുള്ള കാരണം ഉപരോധരാജ്യങ്ങളുടെ കടും പിടുത്തമാണ്. ഉപരോധരാജ്യങ്ങള്‍ ഇത്രയും മാസമായിട്ടും ചര്‍ച്ചക്ക് പോലും സന്നദ്ധമാകാത്തത് ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ പാടെ തള്ളി കളഞ്ഞ ടില്ലേഴ്സണ് ഖത്തറിനെ പുകഴ്ത്താനും മറന്നില്ല. പരമാധികാരം അംഗീകരിച്ച് ഉപധികളില്ലാത്ത ഏത് ചര്‍ച്ചക്കും തയ്യാറാണെന്ന ഖത്തറിന്റെ സമീപനം കൃത്യവും വ്യക്തവുമാണ് എന്നും കൂടി അദ്ദേഹം കൂട്ടിച്ചര്‍ത്തു.
മധ്യസ്ഥം വഹിക്കാന്‍ അമേരിക്ക സന്നദ്ധമാണ്. ഖത്തര്‍ ഈ നിലപാട് പറയുമ്പോള്‍ ഇത് അംഗീകരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ കൂടിയിരുന്നുള്ള ചര്‍ച്ചക്ക് തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറുമായും ഉപരോധ രാജ്യങ്ങളുമായും അമേരിക്ക നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റെക്സ് ട്രില്ലേഴ്സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."