വേദനയായി നജീബ്
രാജ്യതലസ്ഥാനത്തുനിന്ന് ഒരു വിദ്യാര്‍ഥിയെ കാണാതായിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുകയാണ്. അവനെ കണ്ടെത്താനോ അവന്റെ മാതാപിതാക്കളുടെ കണ്ണുനീരിനു മറുപടി നല്‍കാനോ ഇതുവരെയും അധികാരികള്‍ക്കു സാധിച്ചിട്ടില്ല. നജീബും മാതാവ് ഫാതിമ നഫീസും വര്‍ത്തമാന ഇന്ത്യയുടെ നേര്‍പരിച്ഛേദമാണ്. സംഘ്പരിവാര്‍ ഭരിക്കുന്ന രാജ്യത്ത് നീതിയും അവകാശവും പോയിട്ട് നിങ്ങളുടെ ജീവിതം തന്നെ ഒട്ടും സുരക്ഷിതമല്ലെന്ന തിരിച്ചറിവു പകരുന്ന നജീബിന്റെ തിരോധാനവും ആ മാതാവിന്റെ മകനുവേണ്ടിയുള്ള പോരാട്ടങ്ങളും. ജെ.എന്‍.യു പോലെയുള്ള രാജ്യത്തെ ഒന്നാംകിട സര്‍വകലാശാലയില്‍ പഠിക്കുന്ന മുസ്ലിം-ദലിത് വിദ്യാര്‍ഥികളുടെ ജീവിതം പോലും സുരക്ഷിതമല്ലെങ്കില്‍ മറ്റു സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ സമുദായക്കാര്‍ എങ്ങനെയാകും കഴിയുന്നത്. ഒരു വര്‍ഷമായിട്ടും നജീബിനെ കണ്ടെത്താനും പ്രതികളെ പിടികൂടാനും സി.ബി.ഐക്ക് ആയിട്ടില്ലെന്നത് ആ സംവിധാനത്തിന്റെ കഴിവുകേടല്ല, അതിനകത്ത് അടങ്ങിയിരിക്കുന്ന ഗൂഢതാല്പര്യങ്ങള് തന്നെയാണു വിളിച്ചോതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."