ജനപ്രതിനിധികള്‍ക്കെതിരായ നിയമ നടപടി തടഞ്ഞ് രാജസ്ഥാന്‍ സര്‍ക്കാര്‍
ജയ്പൂര്‍: ജനപ്രതിനിധികള്‍ക്കും ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേയുള്ള നിയമ നടപടി തടഞ്ഞ് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറത്തിറക്കി.
അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാരിന്റെ നടപടി ഇതിനോടകം വിവാദത്തിലായിട്ടുണ്ട്. അഴിമതി കേസുകളില്‍ നിന്ന് ജനപ്രതിനിധികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അഴിമതി കേസുകളില്‍ സര്‍ക്കാരിന്റെ അനുവാദമില്ലാതെ എം.എല്‍.എമാര്‍ക്കോ ജഡ്ജിമാര്‍ക്കോ എതിരേ കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സ്വീകരിക്കാന്‍ പാടില്ലെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. മുന്‍ ജഡ്ജിമാര്‍ക്കെതിരേയുള്ള നടപടികള്‍ക്കും വിലക്കുണ്ട്. ഇത്തരത്തില്‍ വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം.
ആരോപണ വിധേയരുടെ ഫോട്ടോയോ പദവിയോ വ്യക്തിപരമായ വിവരങ്ങളോ പുറത്തുവിടരുത്. നിയമം ലംഘിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.
മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."