ആഭ്യന്തര സുരക്ഷക്കിടയില്‍ ഒരു വര്‍ഷം മരിച്ചത് 383 പൊലിസുകാര്‍
ന്യൂഡല്‍ഹി:അതിര്‍ത്തിയിലും ആഭ്യന്തര സുരക്ഷാ ജോലിക്കുമിടയില്‍ ഒരു വര്‍ഷം രാജ്യത്ത് മരിച്ചത് 383 പൊലിസുകാരെന്ന് രഹസ്യാന്വേഷണ വിഭാഗം ഡയരക്ടര്‍ രാജിവ് ജെയിന്‍. മരിച്ചവരില്‍ 56 പേര്‍ ബി.എസ്.എഫ് ജവാന്മാരാണ്. പൊലിസ് സ്മൃതി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ജോലിക്കിടയില്‍ മരിച്ച പൊലിസുകാരുടെ എണ്ണമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഉത്തര്‍പ്രദേശില്‍ 76 പൊലിസുകാരാണ് മരിച്ചത്. 56 ബി.എസ്.എഫ് ജവാന്‍മാര്‍ മരിച്ചപ്പോള്‍ 49 പേര്‍ സി.ആര്‍.പി.എഫുകാരാണ്. ജമ്മുകശ്മിര്‍ പൊലിസ് സേനയിലെ 42 പേരാണ് മരിച്ചത്.
ഛത്തിസ്ഗഡില്‍ 23 പേരും പ.ബംഗാളില്‍ 16 പേരും ഡല്‍ഹി പൊലിസില്‍ 13 പേരും മരിച്ചു. സി.ഐ.എസ്.എഫിലെ 13 പേരും ബിഹാര്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ 12 വീതം പൊലിസുകാരും ഇന്‍ഡോ ടിബറ്റന്‍ പൊലിസിലെ 11 പേരും മരിച്ചതായും രാജിവ് ജെയിന്‍ അറിയിച്ചു.
കൂടുതല്‍ പൊലിസുകാരും മരിച്ചത് കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ്. കൂടാതെ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിലുംം മറ്റ് ക്രമസമാധാന നടപടിക്കിടയിലുമാണ് മറ്റ് മരണങ്ങള്‍ ഉണ്ടായത്.
1959ല്‍ ചൈനീസ് സേനയുടെ വെടിവയ്പില്‍ മരിച്ച 10 പൊലിസുകാര്‍ക്കും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട 34,400 പൊലിസുകാരുടെയും ഓര്‍മ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് എല്ലാ വര്‍ഷവും ഓക്ടോബര്‍ 21ന് സ്മൃതി ദിനം ആചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."