HOME
DETAILS
MAL
സല്മാന് രാജാവ് ഇറാഖ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
backup
October 22 2017 | 03:10 AM
റിയാദ്: സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഇറാഖ് പ്രധാനമന്ത്രി ഡോ. ഹൈദര്‍ അല്‍ അബാദിയുമായി ടെലഫോണില്‍ ബന്ധപ്പെട്ടു ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സഊദി ഇറാഖ് സഹകരണ കൗണ്‍സിലിനു രൂപംനല്കാന് ഇതിനകം ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഏറെ കാലമായി ഇറാഖുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്ന സഊദി പുതിയ ഭരണകൂടം വന്നതിനുശേഷം അടുത്ത കാലത്താണ് ഇറാഖുമായി വീണ്ടും ബന്ധം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."