HOME
DETAILS
MAL
തട്ടിക്കൊണ്ടുപോയ പാക് മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി
backup
October 22 2017 | 03:10 AM
ഇസ്ലാമാബാദ്: പാകിസ്താന് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനായ എന്‍ജിനീയറെ പുറത്തിറക്കാന്‍ സഹായിച്ചതിനു പിറകെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി. 26കാരിയായ സീനത്ത് ഷഹ്സാദിനെയാണ് സംഘം മോചിപ്പിച്ചത്.
പാക്-അഫ്ഗാന് അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് സീനത്തിനെ രക്ഷിച്ചതെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചു. ഡെയ്ലി നയീ ഖബര്‍, മെട്രോ ന്യൂസ് ടി.വി എന്നിവയുടെ റിപ്പോര്‍ട്ടറായിരുന്ന സീനത്തിനെ 2015 ഓഗസ്റ്റ് 19നാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് ഓട്ടോറിക്ഷയില്‍ പുറപ്പെട്ടതായിരുന്നു അവര്‍. മുംബൈയില്‍ എന്‍ജിനീയറായിരുന്ന ഇന്ത്യന്‍ പൗരനായ ഹാമിദ് അന്‍സാരിയെ സഹായിക്കാന്‍ ശ്രമിച്ചതാണു സംഭവത്തിനു പിന്നിലെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."