HOME
DETAILS

ബ്രസീലില്‍ വന്‍ പീഡോഫീലിയ വേട്ട; 108 പേര്‍ അറസ്റ്റില്‍

  
backup
October 22 2017 | 03:10 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%80%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b5%8b%e0%b4%ab%e0%b5%80%e0%b4%b2%e0%b4%bf

ബ്രസീലിയ: ബ്രസീലില്‍ രാജ്യവ്യാപകമായി നടന്ന വന്‍ പീഡിഫീലിയാവേട്ടയില്‍ 108 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ ബ്രസീലിയയിലും 24 സംസ്ഥാനങ്ങളിലും നടന്ന വേട്ടയിലാണ് ഇത്രയും പേര്‍ പിടിയിലായത്.
കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മനോവൈകൃതത്തിനാണ് പീഡോഫീലിയ എന്നു പറയുന്നത്. അറസ്റ്റിലായവര്‍ കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന ശൃംഖലയില്‍ കണ്ണികളാണെന്ന് നീതിന്യായ വകുപ്പു മന്ത്രി ടോര്‍ക്വാറ്റോ ജാര്‍ദിം പറഞ്ഞു. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും ഇവര്‍ മൊബൈല്‍ ഫോണുകള്‍ വഴിയും കംപ്യൂട്ടര്‍ വഴിയും പ്രചരിപ്പിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവരില്‍ വിരമിച്ച പൊലിസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫുട്‌ബോള്‍ യൂത്ത് ക്ലബ് നേതാക്കളും ഉള്‍പ്പെടുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് രാജ്യവ്യാപകമായ റെയ്ഡ് നടന്നത്. യു.എസ്, യൂറോപ്യന്‍ എമിഗ്രേഷന്‍ അധികൃതരും അന്വേഷണത്തില്‍ പങ്കാളികളാണ്. 1,50,000ത്തോളം കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും സംഘം കണ്ടെത്തിയിട്ടുണ്ട്. പൊലിസിന്റെ കണ്ണുവെട്ടിക്കാന്‍ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംഘം ഇത്തരം വിഡിയോകള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതുമെന്ന് അന്വേഷണസംഘം പറയുന്നു.
നൂറുകണക്കിന് കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, സി.ഡികള്‍, ഹാര്‍ഡ് ഡ്രൈവുകള്‍ എന്നിവയും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago