ചിറകടിച്ചു പറന്ന് വിഷ്ണുപ്രിയ
പാലാ: ഡെങ്കിപനിക്കും തടയാനായില്ല ഹര്‍ഡില്‍സിന് മേലെ ചിറകടിച്ചു പറക്കാനുള്ള വിഷ്ണുപ്രിയയുടെ മോഹത്തെ. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ പാലക്കാട് ജി.എം.എം ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷ്ണുപ്രിയ ഡോക്ടര്‍മാരുടെ വിശ്രമ നിര്‍ദേശത്തിന് അവധി നല്‍കി നടത്തിയ പരിശീലനത്തിന്റെ ബലത്തിലാണ് പാലായിലെ ട്രാക്കിലും സ്വര്‍ണ കുതിപ്പ് നടത്തിയത്.
മഴയില്‍ തണുത്ത് വിറങ്ങലിച്ച ട്രാക്കില്‍ വിഷ്ണുപ്രിയ ഓടിച്ചാടിയത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു.
സമയം: 1: 02.31 സെക്കന്‍ഡ്. തിരുവനന്തപുരം സായിയിലെ സി ഹര്‍ഷിത (1.04:42) വെള്ളിയും മുണ്ടൂര്‍ എച്ച്.എസിലെ കെ വിന്‍സി (1.05:74) വെങ്കലവും നേടി. 100 മീറ്റര്‍ ഹര്‍ഡില്‍സിലും മത്സരിക്കാനിറങ്ങുന്ന വിഷ്ണുപ്രിയ എലപ്പുള്ളി മുതിരപ്പറമ്പത്ത് ജയപ്രകാശിന്റെയും ഗിരിജയുടെയും മകളാണ്. സി ഹരിദാസിന് കീഴിലാണ് പരിശീലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."