HOME
DETAILS
MAL
മിനിമം വേജസ് കമ്മിറ്റിയുടെ പാക്കേജ് സ്വീകാര്യമല്ല: ആശുപത്രി ഉടമകള്‍
backup
October 22 2017 | 03:10 AM
കോഴിക്കോട്: നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മിനിമം വേജസ് കമ്മിറ്റി പ്രഖ്യാപിച്ച പാക്കേജ് സ്വീകാര്യമല്ലെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആന്‍ഡ് ഹോസ്പിറ്റല്‍ അസോസിയേഷന് (ക്യു.പി.എം.പി.എ) സംസ്ഥാന പ്രസിഡന്റ് സി.എം അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ ഇരുപതിനായിരവും 50 മുതല്‍ 100 വരെ കിടക്കകളുള്ള ആശുപത്രികളില്‍ 24,400 രൂപയും ശമ്പളം നല്‍കണമെന്നാണ് മിനിമം വേജസ്് കമ്മിറ്റിയുടെ നിര്‍ദേശം. ഇത് നല്കാന് ചെറുകിട ആശുപത്രികള്ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹംസ തയ്യില്‍, ഡോ. റോയ് വിജയന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."