HOME
DETAILS

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം; രണ്ട് അധ്യാപികമാര്‍ക്കെതിരേ കേസ്

  
backup
October 22 2017 | 03:10 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae-6


കൊല്ലം: അധ്യാപിക ശകാരിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരേ കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരേയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. 511, 305, 34 ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കോട്ടമുക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷണ നടപടി സ്വീകരിച്ച അധ്യാപികക്കെതിരേ രക്ഷകര്‍ത്താക്കള്‍ നേരത്തേ പരാതി പറഞ്ഞിരുന്നു.
ശിക്ഷണം തുടരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍പോയ പെണ്‍കുട്ടിയെ അധ്യാപികയായ സിന്ധു മാനസികമായി പീഡിപ്പിച്ചതായി പിതാവ് മൊഴിനല്‍കി. ഇതാണ് മകളുടെ ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പിതാവ് പറയുന്നത്. മകളെ അധ്യാപിക മര്‍ദിച്ചെന്ന മറ്റൊരു രക്ഷകര്‍ത്താവിന്റെ പരാതിയിലും പൊലിസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ പിതാവിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തി.
കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതരില്‍നിന്ന് ഉടന്‍ പൊലിസ് റിപ്പോര്‍ട്ട് വാങ്ങും. അതേസമയം, തന്റെ മകനെ അധ്യാപിക തല്ലിയെന്ന് ആരോപിച്ച് കൊല്ലം ഇളമ്പള്ളൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലും പൊലിസ് കേസെടുത്തു.
കുട്ടിയെ ആദ്യം എത്തിച്ച സ്വകാര്യ ആശുപത്രിയിലെ അധികൃതര്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ ആരോപണം വിവാദമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗുരുതരാവസ്ഥ ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago