ഓഡിറ്റ്: ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ ചട്ടലംഘനം
തൊടുപുഴ: ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ വാര്‍ഷിക കണക്കെടുപ്പ് ക്ലോസിങ്ങില്‍ നടന്നത് ഗുരുതര ചട്ടലംഘനം. 2016- 17 ലെ കണക്കുകള്‍ മാര്‍ച്ച് 31ന് ക്ലോസ് ചെയ്യേണ്ടതിന് പകരം നാലുദിവസം കഴിഞ്ഞ് ഏപ്രില്‍ നാലിനാണ് ക്ലോസ് ചെയ്തത്. ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പരിധിയിലായതിനാല്‍ ഇത് ബാങ്കിങ് റെഗുലേഷന്‍ ആക്ടിനും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണ്.
നാലുദിവസംകൊണ്ട് കണക്കില്‍ വ്യാപകമായ തിരുത്തലുകള്‍വരുത്തി ലാഭം ഉയര്‍ത്തിക്കാണിച്ച് സഹകാരികളെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍മാര്‍ ചുമതലപ്പെടുത്തിയ ഓഡിറ്റര്‍മാര്‍ ക്യാഷ് ബാലന്‍സ് പരിശോധിക്കാന്‍ ജില്ലാ ബാങ്ക് ശാഖകളില്‍ എത്തിയപ്പോഴാണ് കണക്ക് ക്ലോസ് ചെയ്തിട്ടില്ലെന്ന് മനസിലായത്. വിവരം മേലധികാരിയെ ധരിപ്പിച്ചപ്പോള്‍ അഞ്ചുദിവസത്തിനുശേഷം പരിശോധിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് നല്‍കിയതെന്ന് ആക്ഷേപമുണ്ട്.
51 ശാഖകളുള്ള ബാങ്കില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയത് വെറും നാലുദിവസം കൊണ്ടാണ്. ജോ. ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് ജില്ലാ ബാങ്ക് ഓഡിറ്റര്‍. മാസങ്ങളായി ഇടുക്കി ജില്ലാ ബാങ്കില്‍ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2017 ജൂലൈ 26നാണ് ഇവിടെ ഓഡിറ്റര്‍ ചുമതലയേറ്റത്. തുടര്‍ന്ന് നാലുദിവസം കൊണ്ട് ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."